സ്റ്റാർ മാജിക് വേദിയിൽ തകർപ്പൻ ഡാൻസുമായി മുക്തയും മകളും 😍👌 കണ്മണികുട്ടിയുടെ വീഡിയോ വൈറൽ 🔥🔥

മലയാളികളുടെ പ്രിയതാരങ്ങളാണ് അഭിനയത്രി മുക്തയും മകൾ കണ്മണിയും. കിയാര എന്നാണ് യദാർത്ഥ പേരെങ്കിലും കണ്മണി എന്ന ഓമനപ്പേരിലാണ് മുക്തയുടെ മകൾ അറിയപ്പെടുന്നത്. ഫ്ലവേർസ് ടീവിയുടെ സ്റ്റാർ മാജിക് പരിപാടിയിൽ എത്തിയ മുക്തയുടെയും മകളുടെയും നൃത്തമാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞയിൽ തൊങ്ങലുകളുള്ള

മനൊഹരമായ ഫ്രോക് ധരിച്ചാണ് കണ്മണി വേദിയിലെത്തിയത്. അതേ നിറത്തിലുള്ള ഡ്രസ്സ് ആണ് മുക്തയും തിരഞ്ഞെടുത്തത്. ഇൻസ്റ്റാഗ്രാം റീൽസിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സ്റ്റേ എന്ന ഗാനത്തിനൊപ്പമാണ് രണ്ടുപേരും സ്റ്റാർ മാജിക് വേദിയിൽ ചുവടുവച്ചത്. വിവാഹശേഷം കിയാര ഉണ്ടായി രണ്ടു വർഷം മുക്ത അഭിനയരംഗത്തുനിന്നും മാറി നിന്നിരുന്നു. പിന്നീട് തമിഴിലെ ചന്ദ്രകുമാരി എന്ന സീരിയൽ വഴിയാണ്

മുക്ത അഭിനയിക്കാൻ എത്തുന്നത്. അതിനുശേഷം മലയാളത്തിൽ കൂടത്തായി എന്ന ടെലി സീരിയലിലും അഭിനയിച്ചു.അമ്മ അഭിനയിച്ച സീരിയലിനെക്കുറിച്ചു ചോദിക്കുമ്പോൾ ‘ഇത്തിരി പേടിയുണ്ട്’ എന്നുള്ള കിയാരയുടെ മറുപടി സ്റ്റാർ മാജിക് എപ്പിസോഡിന്റെ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെഗറ്റീവ് ഇമേജ് ഉള്ള കഥാപാത്രം ആയിരുന്നു ചന്ദ്രകുമാരിയിൽ മുക്തയുടെത്. ആ കഥാപാത്രത്തെ തനിക്ക് പേടിയാണെന്ന് മുൻപ് പല അഭിമുഖങ്ങളിലും

കിയാര പറഞ്ഞിരുന്നു. കിയാര വേദിയിൽ ആലിപ്പഴം പെറുക്കി എന്ന പാട്ട് പാടുന്നതും, അവതാരികയ്ക്ക് ഉമ്മ കൊടുക്കുന്നതുമൊക്കെ ഉൾപ്പെടുത്തിയിട്ടുള്ള ട്രെയ്‌ലർ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. മുക്തയുടെ സോഷ്യൽ മീഡിയ പേജിലൂടെയും, റിമി ടോമിയുടെ യൂറ്റൂബ് വീഡിയോകളിലൂടെയുമാണ് മുക്തയുടെ മകൾ കണ്മണി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിനെയാണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്.