പൗര്ണമിദിനത്തിൽ ലഭിച്ച വരദാനം; പേരിടൽ ചടങ്ങിൽ സുന്ദരിയായി മൈഥിലിയും..കുഞ്ഞിന്റെ ചെവിയിൽ പേരുചൊല്ലിവിളിച്ച് താരം..ആശംസകളോടെ ആരാധകർ .|Mythili Baby Naming Ceremoney Viral Malayalam

Mythili Baby Naming Ceremoney Viral Malayalam : ഒരു ആൺകുട്ടിക്ക് ജന്മം നൽകിയ വിവരം മൈഥിലി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. താരം തന്റെ മകനു നൽകിയിരിക്കുന്ന പേര് ‘നീൽ സമ്പത്ത്’ എന്നാണ്. ഇപ്പോൾ തന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോസും പങ്കുവച്ചിരിക്കുകയാണ് മൈഥിലി. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുതിയ റീൽ

വീഡിയോ പങ്കുവെച്ചത്. “പുതിയ ഒരു ലോകത്തേക്ക് സ്വാഗതം നീൽ സമ്പത്ത്. ഒരു പൗർണമി ദിവസമാണ് നിന്റെ ജനനം. നീൽ എന്നത് ഒരു ഐറിഷ് പേരും കൂടാതെ വിജയം, മേഘം എന്നിവ അർത്ഥമുള്ളതാണ്”എന്നാണ് ചിത്രങ്ങൾക്കൊപ്പം മൈഥിലി അടിക്കുറിപ്പ് നൽകിയത്. 2022 ഏപ്രിൽ 28 നാണ് നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം നടന്നത്.മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്.

പത്തനംത്തിട്ട കോന്നി സ്വദേശിയാണ് താരം. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു മൈഥിലിയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്ത കാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. നിരവധി സിനിമകളിൽ മൈഥിലിക്ക് ശ്രദ്ധേയമായ വേഷങ്ങൾ

കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചു. മുൻപ് താരം തന്റെ മറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വലിയ ശ്രദ്ധ നേടി. കൂടാതെ വളക്കാപ്പ് ചിത്രങ്ങളും മൈഥിലി തന്റെ സമൂഹ മാധ്യങ്ങളിൽ പങ്കുവച്ചിരുന്നു. ഗർഭിണി ആയിരിക്കെ തന്റെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന് നിറ വയറോടെയാണ് മൈഥിലി മുൻപ് എത്തിയത്. ഇതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

Rate this post