ദേശീയ അവാർഡ് തിളക്കത്തിൽ നഞ്ചിയമ്മ.!! നിറഞ്ഞ ചിരിയോടെ നഞ്ചിയമ്മ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി; എഴുന്നേറ്റുനിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് നൽകി വേദി| Najiyama national award function

Nanjiyamma national award function: വൈകുന്നേരത്തോടെയാണ് 68 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചത്.മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളിയും മികച്ച നടനുള്ള അവാർഡ് സൂര്യയും അജയ് ദേവഗണും ഏറ്റുവാങ്ങിയപ്പോൾ മികച്ച സഹനടനുള്ള പുരസ്കാരത്തിന് നടൻ ബിജുമേനോൻ അർഹനായി. അതേസമയം മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത് മലയാളത്തിന്റെ പ്രിയ ഗായിക നഞ്ചിയമ്മയായിരുന്നു. നിറഞ്ഞ ഹർഷാരവത്തോടെയാണ് താരത്തെ സദസ്സ് സ്വീകരിച്ചത്.പ്രിയ

ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സിൽ നിന്ന് കയ്യടികൾ ഉയരുകയും പിന്നാലെ പ്രായഭേദമന്യേ എല്ലാവരും എഴുന്നേറ്റുനിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിക്കുകയും ചെയ്തു. നിറഞ്ഞ ചിരിയോടെ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുവാൻ നഞ്ചിയമ്മ വേദിയിലുണ്ടായിരുന്നു. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് പുരസ്കാരം കിട്ടിയത്. നാലു പുരസ്കാരത്തോളം അയ്യപ്പനും കോശിയും എന്ന

nejiyamma award

ചിത്രത്തിന് ലഭിക്കുകയും ചെയ്തു. മികച്ച സംവിധായകനുള്ള പുരസ്കാരം കൈപ്പറ്റുവാൻ സച്ചിയില്ലാത്തതിന്റെ വിഷമം ഭാര്യ സിജി സച്ചിയും തുറന്നു പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിജി തന്റെ പ്രിയതമനോടുള്ള സ്നേഹവും ആദരവും വ്യക്തമാക്കിയത്. ഒരിക്കൽ അദ്ദേഹം പറഞ്ഞതുപോലെ ദേശീയ അവാർഡ് ലഭിച്ചു എന്നും അന്ന് അത് വാങ്ങുവാൻ നിൻറെ നെറുകയിൽ മുത്തം നൽകി ഞാൻ പോകും എന്നും പറഞ്ഞ് ഓർക്കുന്നു എന്ന് തുടങ്ങുന്ന വരികളിലൂടെയാണ് സിജി ഫേസ്ബുക്ക്

പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പറഞ്ഞ വാക്ക് അതേപോലെ നടന്നുവെങ്കിലും തനിക്ക് നെറുകയിൽ മുത്തം നൽകാൻ അദ്ദേഹം ഇല്ലെന്ന കുറവ് സിജി പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. അപ്പോഴും ഈ പുരസ്കാരം സച്ചിക്ക് വേണ്ടി ഞാൻ കൈപ്പറ്റുന്നത് അദ്ദേഹം സ്വർഗ്ഗത്തിലിരുന്ന് കാണുന്നുണ്ടാകും എന്ന പ്രതീക്ഷയാണ് സിജി പങ്കുവെക്കുന്നത്