നക്ഷത്രയുടെ കുട്ടി കല്യാണം ഉത്സവമാക്കി പൂർണ്ണിമ ഇന്ദ്രജിത്ത് കുടുംബം 😍😍 പുതിയ വിശേഷം ഗംഭീരമാക്കി പൃഥ്വിരാജും സുപ്രിയയും.!!

മലയാളികൾക്കെന്നും പ്രിയപ്പെട്ട ഒരു താരകുടുംബമാണ് സുകുമാരന്റെയും മല്ലിക സുകുമാരന്റെയും. ഈ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. എല്ലാ അംഗങ്ങളെയും പ്രേക്ഷകർക്ക് നല്ല പരിചയമാണ്. എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഒത്തിരി സ്നേഹത്തോടെ ഏറ്റെടുക്കാറുണ്ട്.

നക്ഷത്രയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്. നക്ഷത്രക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് “ഹാപ്പി ബർത്ത് ഡെ നച്ചുമ്മാ.. മൈ ബിഗ് ലിറ്റിൽ കുട്ടി” എന്ന ക്യാപ്ഷനോടെയാണ് ചെറിയച്ഛൻ പ്രത്വിരാജ് ആശംസകൾ നേർന്നത്. പുതിയ വിശേഷം ഗംഭീരമാക്കി പൃഥ്വിരാജും സുപ്രിയയും ചേട്ടന്റെ വീട്ടിൽ എത്തിയിരുന്നു.

പതിമൂന്നാം പിറന്നലിന്റെ ഒപ്പം നക്ഷത്ര ഋതുമതിയായ ചടങ്ങാണ് താരകുടുംബം ആഘോഷമാക്കിയിരിക്കുന്നത്. പട്ടു സാരിയെടുത്ത് ഹരവുമണിഞ്ഞു ഏറെ സുന്ദരിയായാണ് നക്ഷത്ര ചടങ്ങുകളിൽ സംബന്ധിച്ചത്. ആഘോഷചിത്രങ്ങളെല്ലാം തന്നെ പൂര്ണിമായാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പിറന്നാളിനൊപ്പം നാച്ചു വലിയകുട്ടിയായതിന്റെ സന്തോഷത്തിലാണ് കുടുംബം.

ഈ ലോകത്തിൽ ഞാനേറെ സ്നേഹിക്കുന്ന ആൾക്ക് ആശംസകൾ എന്നാണ് ചേച്ചി പ്രാർത്ഥന പങ്കുവെച്ചത്. പൂർണിമയെയും ഇന്ദ്രജിത്തിനെയും പോലെ തന്നെ നിരവധി ആരാധകരാണ് പാത്തു എന്ന മൂത്തമകൾ പ്രാർഥനക്കും നാച്ചു എന്ന ഇളയമകൾ നക്ഷത്രക്കും. ഇരുവരും സോഷ്യൽ മീഡിയ യിൽ സഞ്ജീവമാണ്. ആഘോഷചിത്രങ്ങളെല്ലാം വ്യത്യസ്തവും മനോഹരവുമാണ്. അതുകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Rate this post