പുലിമുരുകനിലെ ജൂലിയെ ഓർമയില്ലേ ? ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ സന്തോഷം പങ്കുവെച്ച് പ്രിയ താരം നമിത | Namita Vankawala blessed with twin boys

Namita Vankawala blessed with twin boys: സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത്‌ നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായികയാണല്ലോ നമിത വങ്കവാല. മോഹൻലാലിന്റെ പുലിമുരുകൻ എന്ന സിനിമയിലും ശ്രദ്ധേയമായ വേഷത്തിൽ നിറഞ്ഞു നിന്നുകൊണ്ട് ഏറെ പ്രേക്ഷകശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും മറ്റും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാത്രമല്ല താൻ

ഗർഭിണിയാണെന്നും വൈകാതെ തങ്ങൾ മാതാപിതാക്കൾ ആകുമെന്ന സന്തോഷ വാർത്തയും താരം വെളിപ്പെടുത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ താരം പങ്കുവെച്ച തന്റെ ഭർത്താവിനോടൊപ്പമുള്ള ഗർഭകാല ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ നിമിഷം നേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, ഏറെ നാളുകളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ജന്മാഷ്ടമി നാളിൽ താൻ ഇരട്ട കുട്ടികളുടെ അമ്മയായ സന്തോഷവാർത്ത

ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.ഭർത്താവും നടനുമായ വിരേന്ദ്ര ചൗധരിക്കൊപ്പം തങ്ങളുടെ രണ്ടു പൊന്നോമനകളെയും ചേർത്തുപിടിച്ചു കൊണ്ടാണ് തങ്ങളുടെ ജീവിതത്തിലെ ഈ ഒരു അസുലഭ മുഹൂർത്തത്തെ കുറിച്ചുള്ള വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുള്ളത്. “ഹരേ കൃഷ്ണ! ഈ ശുഭവേളയിൽ ഞങ്ങളുടെ സന്തോഷവാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങൾ ഇരട്ട ആൺകുട്ടികളാൽ

അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും അവർക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്റെ ഗർഭകാല യാത്രയിലൂടെ എന്നെ നയിച്ചതിനും എന്റെ കുട്ടികളെ ഈ ലോകത്തേക്ക് കൊണ്ടുവന്നതിനും ഡോ. ഭുവനേശ്വരിയുടെ ടീമിനോടും ഞാൻ ശരിക്കും കടപ്പെട്ടിരിക്കുന്നു. ഒരു മികച്ച സുഹൃത്തും ഗൈഡും ആയതിന് ഡോ. നരേഷിനോട് എന്റെ പ്രത്യേക പരാമർശം. നന്ദി, ജന്മാഷ്ടമി ആശംസകൾ!” എന്ന കുറിപ്പിനോടൊപ്പം പങ്കുവെച്ച ഈ ഒരു വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ വൈറലായി.