ഒരു മിഠായിയില്‍ തുടങ്ങിയ സൗഹൃദമാണ് !! ഇടയ്ക്കുള്ള നോട്ടം മാത്രമാണ് ഏക പ്രതികരണം.!! നമിതക്കു ആശംസയുമായി മീനാക്ഷി | birthday wishes to Namitha

സിനിമാതാരങ്ങളുടെ മക്കളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. മിക്ക ആളുകളും അഭിനയരംഗത്ത് ചുവടുറപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയാണ് താരപുത്രി മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ താരപുത്രി അത്ര സജീവമല്ല, എന്നാലും പ്രത്യേക സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു വിശേഷമാണ് ഇപ്പോള്‍ മീനാക്ഷി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

തന്റെ പ്രിയ സുഹൃത്തായ നമിതയുടെ പിറന്നാള്‍ ആശംസ അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ മീനാക്ഷി പങ്കുവെച്ച വീഡിയോയും പോസ്റ്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് മാത്രമേ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുള്ളൂ. അതുകൊണ്ടു തന്നെ താരപുത്രിയിടുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇവര്‍ തമ്മിലുള്ള സൗഹൃദം എങ്ങനെ എന്ന സംശയമാണ്

meenakshi with namitha

ആരാധകര്‍ക്കുള്ളത് സിനിമാ സെറ്റില്‍ വെച്ചുളള പരിചയമാണോ എന്ന് ആരാധകര്‍ സംശയിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവരുടെ സൗഹൃദം തുടങ്ങിയത് ഫ്‌ലൈറ്റില്‍ വെച്ചാണെന്ന് നമിത തന്നെ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരു യു.എസ്ട്രിപ്പിനിടയിലാണ് മീനാക്ഷിയുമായി പരിചയത്തിലാകുന്നത്.അന്ന് ഒപ്പം നാദിര്‍ഷയുടെ മക്കളായ കദീജയും ആയിഷയും കൂടെയുണ്ടായിരുന്നു.മീനാക്ഷി അധികം സംസാരിക്കാത്ത പ്രകൃതക്കാരിയാണ് ഇടയ്ക്കുള്ള നോട്ടം

മാത്രമാണ് ഏക പ്രതികരണമെന്നും നമിത പറയുന്നു. രണ്ടുപേര്‍ക്കും ഒരുമിച്ച് ചോക്ലേറ്റ് കഴിക്കാന്‍ ആഗ്രഹമുണ്ടാവുകയും അത് ഫ്‌ലൈറ്റിലുള്ള വളരെ സുന്ദരനായ ഹെയര്‍ഹോസ്റ്റിനോട് ആവശ്യപ്പെടുകയും ചെയ്തു എന്നാല്‍ ചോക്ലേറ്റ് കഴിക്കുക എന്നതിലുപരിയായി സുന്ദരനായ ആ യുവാവിനെ കാണുക എന്നതായിരുന്നു ഇരുവരുടേയും ഉദ്ദേശ്യം എന്നും അങ്ങനെ രസകരമായി ഒരു മിഠായിയില്‍ തുടങ്ങിയ സൗഹൃദമാണ് പിന്നീട് ഇന്നുവരെ എത്തിയിരിക്കുന്നതെന്നും നമിത പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെ തിരിഞ്ഞു നോക്കേണ്ടതായിട്ടില്ല എന്നും തന്റെ ഒരു കുഞ്ഞനുജത്തിയെ പോലെയാണ് മീനാക്ഷിയെ താന്‍ കാണുന്നതെന്നും നമിത പറഞ്ഞു.