അഞ്ചു സുന്ദരികൾ വന്നിറങ്ങിയ ദിവസം ;മലയാളികൾക്ക് പുത്തൻ രുചിക്കൂട്ടുമായി നമിത പ്രമോദിന്റെ സമ്മർലൈഫ് കഫേ’.. ഉത്ഘാടനത്തിനു മലയാളത്തിന്റെ അഞ്ചു നായികമാർ..|Namitha Pramod New Cafe inauguration Viral Video

Namitha Pramod New Cafe inauguration Viral Video : മലയാളികളുടെ ഇഷ്ട നടി നമിത പ്രമോദിന്റെ സമ്മർലൈഫ് കഫേ’ എന്ന പേരിൽ പുത്തൻ റെസ്റ്ററന്റ് ഉദ്ഘാടനം ചെയ്തു. താരത്തിന്റെ പുതിയ ഷോപ്പ് ആരംഭിച്ചത് കൊച്ചിയിലാണ്. സമ്മർ ലൈഫ് കഫെയുടെ തിരി തെളിയിച്ചത് മീനാക്ഷി ദിലീപ് ആണ്.താരം ഷോപ്പിന്റെ പ്രഖ്യാപന വിഡിയോ മുൻപ് തന്റെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. ഷോപ്പിന്റെ ഉദ്ഘാ ടന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

ആവുകയാണ്.നമിത കഴിഞ്ഞ ദിവസം പ്രേക്ഷകരെ ഒരു വലിയ പ്രഖ്യാപനം ഉടനെ തന്നെ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതോടെ നമിത പ്രമോദ് ഉടൻ തന്നെ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമായി.എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന ഘട്ടമായ സമ്മർ ലൈഫ് കഫേ നിങ്ങളുടെ പ്രിയപ്പെട്ട നഗരമായ കൊച്ചിയിലെ പനമ്പിള്ളി നഗറിൽ ഉടൻ തുറക്കും എന്നും . നിങ്ങൾക്ക് എല്ലാവർക്കും സേവനം നൽകാൻ

ഞങ്ങൾ ഇപ്പോൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നും.– മുൻപ് പങ്കുവെച്ച വി‍ഡിയോയ്ക്കൊപ്പം താരം കുറിച്ചു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ എല്ലായ്‌പ്പോ ഴും പങ്കുവയ്ക്കാറുണ്ട്. അമ്മേ ദേവി, വേളാങ്കണി മാതാവ് തുടങ്ങിയ സീരിയലുകളിലൂടെ ആണ് മലയാളികൾക്ക് സുപരിചിതയായ താരമായത് . നമിത പ്രമോദ് അവസാനമായി തന്റെ അഭിനയ മികവ് കാഴ്ച്ചവെച്ചത് ജയസൂര്യ ചിത്രമായ ഈശോയിലാണ്.ഈ ചിത്രം ഡയറക്

ട് ഒടിടി റിലീസായി ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവിലൂടെയാണ് പ്രേക്ഷരിലേക്ക് എത്തിയത്. മുൻപ് താരം തന്റെ ശരീരത്തിലെ സ്ട്രെച്ച് മാർക്കുകൾ വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത് വയറൽ ആയിരുന്നു. കാറിൽ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന നമിതയെയാണ് ആ ചിത്രത്തിൽ കാണപ്പെട്ടത്. ഹലോ മൈ കർവ്സ് ആൻഡ്‌ സ്ട്രെച്ച് മാർക്കുകൾ ചുളിവുകൾ എന്നുള്ള അടിക്കുറിപ്പ് നൽകിയാണ് താരം ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. ബോഡി പോസിറ്റിവിറ്റി സന്ദേശം പ്രേക്ഷകരിലേക്ക് എത്തിച്ച താരത്തിന്റെ ഈ പോസ്റ്റ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

Rate this post