ഈ ഇല കളയല്ലേ.!! തറ തുടയ്ക്കുമ്പോൾ ഇതുകൂടി ഒന്ന് ചേർക്കൂ.. ഈച്ചയും കൊതുകും അടുക്കുകയേയില്ല.!! | Natural Floor Cleaning Solution Making Tip

Natural Floor Cleaning Solution Making Tip : സാധാരണയായി നിലം തുടക്കാനുള്ള ഫ്ലോർ ക്ലീനറുകൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. എന്നാൽ ഉയർന്ന വിലകൊടുത്ത് ഫ്ലോർ ക്ലീനറുകൾ വാങ്ങി ഉപയോഗിച്ചാലും കൊതുകും ഈച്ചയും വീടിനകത്ത് നിന്ന് മാറി പോവുകയില്ല. അതേസമയം നാച്ചുറലായ ചില ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കി എടുക്കാവുന്ന ഒരു ഫ്ലോർ ക്ലീനറിന്റെ കൂട്ട് അറിഞ്ഞിരിക്കാം.

ഈയൊരു ഫ്ലോർ ക്ലീനർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പിടി അളവിൽ ആര്യവേപ്പിന്റെ ഇല, മൂന്നു മുതൽ നാലെണ്ണം പച്ചക്കർപ്പൂരം, പട്ട, കല്ലുപ്പ്,വിനാഗിരി, പുൽ തൈലം, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ആര്യവേപ്പിന്റെ ഇല മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം എടുത്തുവച്ച പട്ടയും കർപ്പൂരവും നല്ലതുപോലെ ചതച്ചെടുക്കണം.

ഈ ചേരുവകൾ എല്ലാം വെള്ളത്തിലേക്ക് ഒഴിച്ച ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കി കുറുക്കി എടുക്കുക. ഒരു പിടി അളവിൽ കല്ലുപ്പ് കൂടി ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്. ഇതൊന്ന് ചൂടാറി വന്നു കഴിഞ്ഞാൽ ഒരു തുണി ഉപയോഗിച്ച് വീണ്ടും അരിച്ചെടുത്ത് മാറ്റാവുന്നതാണ്. ശേഷം കുപ്പിയിലേക്ക് മാറ്റുന്നതിന് മുൻപായി ഒരു ടീസ്പൂൺ അളവിൽ വിനാഗിരിയും,

ഒരു ടീസ്പൂൺ അളവിൽ പുൽ തൈലവും ഈയൊരു ലിക്വിഡിലേക്ക് ചേർത്ത് മിക്സ് ചെയ്ത ശേഷം ഒരു കുപ്പിയിൽ സൂക്ഷിക്കാവുന്നതാണ്. സാധാരണ ഫ്ലോർ ക്ളീനാർ ഉപയോഗിക്കുന്ന അതേ രീതിയിൽ വെള്ളത്തോടൊപ്പം ചേർത്ത് ഈ ഒരു ഫ്ലോർ ക്ലീനർ ഉപയോഗിക്കാവുന്നതാണ്. വീട്ടിനകത്തുള്ള എല്ലാവിധ പ്രാണികളുടെയും ശല്യം ഇല്ലാതാക്കാനായി ഈ ഒരു കൂട്ട് ഉപയോഗപ്പെടുത്താം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World