മുടി കറുപ്പിക്കാൻ.!! വെളുത്ത മുടി കട്ട കറുപ്പാവും ഈ ഇല ഇട്ട എണ്ണ തേച്ചാൽ.. ഇത് നിങ്ങളെ ഞെട്ടിക്കും.!! |Natural Hair Dye Malayalam

Natural Hair Dye Malayalam : ഇന്ന്, മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വളരെ ചെറുപ്പത്തിൽ തന്നെ കണ്ടു വരുന്ന മുടി നരയ്ക്കൽ. അതിനെ പ്രകൃതിദത്തമായി തന്നെ പ്രതിരോധിക്കാനായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു എണ്ണയുടെ കൂട്ടാണ്,ഇവിടെ പരിചയപ്പെടുത്തുന്നത്.വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഉണ്ടാക്കി എടുക്കാവുന്ന ഒരു എണ്ണകൂട്ടാണ് ഇത്. അതിനായി ആദ്യം ഒരു ചെറിയ കിണ്ണം എടുത്ത് അതിലേക്ക് അല്പം

വെളിച്ചെണ്ണ ആവശ്യാനുസരണം ഒഴിച്ച് കൊടുക്കുക.അതിനുശേഷം ഒരു ടീസ്പൂൺ നെല്ലിക്ക പൊടി അതിലേക്ക് ചേർത്ത് ഇളക്കുക. എണ്ണയിലേക്ക് ചേർക്കേണ്ട മറ്റൊരു ചേരുവ പൊടിച്ചെടുത്ത നീലയമരിയുടെ പൊടിയാണ്. അതും ഒരു ടീസ്പൂൺ അളവിലാണ് എണ്ണയിലേക്ക് ചേർത്തു കൊടുക്കേണ്ടത്. ഇവയെല്ലാം,ഇപ്പോൾ വിപണിയിൽ പാക്കറ്റ് രൂപത്തിൽ ലഭിക്കുന്നുണ്ട്.ശേഷം അതിലേക്ക് ഒരു പനിക്കൂർക്ക ഇല കൂടി ചെറുതായി മുറിച്ചിടുക.

Natural Hair Dye

എല്ലാം നല്ലപോലെ എണ്ണയിൽ മിക്സ് ചെയ്ത ശേഷം അടുപ്പത്ത് ഒരു പാത്രം വെച്ച് അതിൽ വെള്ളമൊഴിച്ച് തിളച്ചു തുടങ്ങുമ്പോൾ,എണ്ണയുടെ പാത്രം ഇറക്കി വയ്ക്കുക. എണ്ണ അല്പം ചൂടായി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് പുറത്ത് വച്ച് തണുപ്പിച്ച് ശേഷം, നര കാണുന്ന തലയോട്ടിയുടെ ഭാഗങ്ങളിൽ എല്ലാം നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ഇത് നല്ല രീതിയിൽ ഫലം ലഭിക്കാനായി

കെമിക്കൽ അടങ്ങിയ ഷാംപൂ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല എല്ലാദിവസവും ഈയൊരു എണ്ണ തലയോട്ടിയിൽ അപ്ലൈ ചെയ്തു കൊടുക്കാനും ശ്രദ്ധിക്കണം. കൂടുതൽ ഫലം ലഭിക്കാൻ ആഗ്രഹമുള്ളവർക്ക് മുടി കഴുകി നന്നായി ഉണങ്ങിയ ശേഷവും വേണമെങ്കിൽ എണ്ണ ചെറുതായി തലയോട്ടിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു രീതി ഉപയോഗിക്കുന്നത് വഴി കെമിക്കൽ ഡൈ ഇല്ലാതെ തന്നെ മുടി കറുക്കുകയും,ഇടതൂർന്ന മുടി വളരുകയും ചെയ്യുന്നതാണ്. credit : Malus tailoring class in Sharjah

3.6/5 - (13 votes)