ഉദ്ഘാടനചടങ്ങിൽ വേദി പങ്കിട്ട് പ്രിയതാരം നവ്യാനായരും അമ്പിളി ദേവിയും.!! അമ്പിളി ദേവിയുടെ മകനെ വാരിപ്പുണര്‍ന്ന് നവ്യ | Navya nair and Ambili Devi

Navya nair and Ambili Devi: മലയാളികൾ ഹൃദയത്തിലേറ്റിയ ഒരു പിടി നായികമാരിൽ മുൻ നിരയിൽ നിൽക്കുന്ന താരമാണ് നവ്യ നായർ. വ്യത്യസ്തത നിറഞ്ഞ അഭിനയം കൊണ്ടും മികവുറ്റ വ്യക്തിത്വം കൊണ്ടും ജനമനസുകൾ കീഴടക്കിയ നായിക. മലയാളം, തമിഴ്, കന്നട സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇഷ്ടം, നന്ദനം എന്നീ മലയാള ചിത്രങ്ങളിലൂടെയാണ് ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. മഴത്തുള്ളിക്കിലുക്കം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ, ചതുരംഗം,

വെള്ളിത്തിര, പട്ടണത്തിൽ സുന്ദരൻ, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, കിച്ചാമണി എംബിഎ, ബനാറസ് എന്നിങ്ങനെ നിരവധി മലയാളസിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. വിവാഹശേഷം താരം സിനിമയിൽ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ്

navya nair ambili devi

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നവ്യയെക്കുറിച്ച് ആലോചിക്കുമ്പോൾ പണ്ട്‌ കലോത്സവവേദിയിൽ കരഞ്ഞ ആ കൊച്ചു നവ്യയെ ആണ് ഓർമ്മ വരുക. തനിക്ക് അർഹതപ്പെട്ട സമ്മാനം അമ്പിളിദേവി സ്വന്തമാക്കിയെന്ന് പറഞ്ഞു കരയുന്ന നവ്യ ഇന്നും മലയാളികൾ ഓർക്കുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം അമ്പിളി ദേവിയും നവ്യാനായരും തമ്മിൽ കണ്ടുമുട്ടിയിരിക്കുകയാണ്. ഇതിനെ സംബന്ധിച്ചുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ആണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞദിവസം ഒരു ഉദ്ഘാടന വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. അമ്പിളി ദേവിക്കൊപ്പം മക്കളും ഉണ്ടായിരുന്നു. നവ്യ അമ്പിളിയുടെ മക്കളെ വാരിപ്പുണർന്നതും മുത്തം വയ്ക്കുന്നതും കൊഞ്ചിക്കുന്നതും ഈ വീഡിയോയിൽ കാണാം. വർഷങ്ങൾക്കിപ്പുറം കൂട്ടുകാരികൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ ആരാധകരും സന്തോഷിക്കുകയാണ്.