മകനൊപ്പം സ്കൂളിൽ നേരിട്ടെത്തി നവ്യ നായർ. ഇത് എല്ലാവർക്കും ഒരു മാതൃക എന്ന് ആരാധകർ | Navya Nair and her son at school reopening day

താരനിബിഡമായ മലയാള സിനിമാ ലോകത്ത് ഒരുകാലത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രികളിൽ ഒരാളായിരുന്നു നവ്യ നായർ. നിരവധി കോമഡി ചിത്രങ്ങളിലൂടെയും മറ്റും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു ഇവർ. എന്നാൽ സന്തോഷ് മേനോനുമായുള്ള വിവാഹ ശേഷം മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ഇവർ. തുടർന്ന് വർഷങ്ങളുടെ ഇടവേളക്ക് ശേഷം “ഒരുത്തീ” എന്ന വികെ പ്രകാശ് ചിത്രത്തിലൂടെ

ശക്തമായ കഥാപാത്രവുമായി ആരാധകരുടെ ഏറെ കാത്തിരിപ്പിന് ശേഷം തിരിച്ചുവരവും ഇവർ നടത്തിയിരുന്നു. മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാറുള്ള താരം തന്റെ വിശേഷങ്ങൾ പുതിയ ചിത്രങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഈയൊരു അധ്യായന വർഷാരംഭ സമയത്ത് താരം പങ്കുവച്ച ചിത്രമാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ മകനായ സായിയെ സ്കൂളിൽ എത്തിക്കാനായി

navya nair

നവ്യാനായരും സ്കൂളിൽ നേരിട്ടെത്തുകയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഏറെ ആഘോഷത്തോടെ ആയിരുന്നു വിദ്യാർഥികളും അധ്യാപകരും ഈയൊരു അധ്യായന വർഷത്തെ വരവേറ്റിരുന്നത്. അതിനാൽ തന്നെ മകന്റെ ഈയൊരു സന്തോഷ വേളയിൽ രക്ഷിതാവിന്റെ റോളിൽ നവ്യയും സ്കൂളിൽ എത്തുകയായിരുന്നു. കലൂർ ഗ്രീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് സായി. മാത്രമല്ല മകൻ സായിയുടെ അധ്യാപികമാരിൽ ഒരാളായ

ബെലിന്ദക്കൊപ്പമുള്ള ചിത്രവും നവ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. “നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷം സ്കൂൾ തുറക്കുന്നു ..എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ സായിയുടെ മാഡം, ബെലിൻഡക്കൊപ്പം” എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് നവ്യ കുറിച്ചിരുന്നത്. താരം പങ്കുവെച്ച ഈ ഒരു ചിത്രം നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. | Navya Nair and her son at school reopening day