നവ്യയുടെ സ്വപനം യാഥാർഥ്യ മാവുന്നു. പുതിയ വിശേഷം പങ്കുവെച്ച് താരം |Navya nair dance school

Navya nair dance school: ഒരുപറ്റം നല്ല സിനിമകളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ് നവ്യ നായർ.വിവാഹത്തിനു ശേഷം താരം തന്റെ അഭിനയ ജീവിതത്തില്‍ നിന്നും കുറച്ചുനാളത്തേക്ക് വിട്ടു നിന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ നൃത്ത വിദ്യാലയമായ മാതംഗി ഡാന്‍സ് സ്‌കൂളിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു എന്ന വിവരം

പങ്കുവെച്ചിരിക്കുകയാണ് നവ്യാ നായര്‍. learn bharathanatyam with dance exponent navyanair ….give wings to your passion and save your spot today എന്ന തലക്കെട്ടോടു കൂടിയാണ് നവ്യ ഡാന്‍സ് സ്‌കൂളിലേക്ക് അഡ്മിഷന്‍ ആരംഭിച്ച പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റില്‍ പങ്കുവെച്ച് ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാനും അതോടൊപ്പം ബയോഡേറ്റ സമര്‍പ്പിക്കാനുമാണ് പറയുന്നത്. അതനുസരിച്ച് ഓഡിഷന് മുന്‍പേ ഒരു കണ്‍ഫര്‍മേഷന്‍ കോള്‍ ഉണ്ടായിരിക്കും.

navya dance school

ഇഷ്ടം, നന്ദനം എന്നീ മലയാള ചിത്രങ്ങളിലൂടെ യാണ് നായിക ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. നിരവധി മലയാളസിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം താരം തന്റെ അഭിനയ ജീവിതത്തില്‍ നിന്നും കുറച്ചുനാളത്തേക്ക് വിട്ടു നിന്നെങ്കിലും പിന്നീട് ഒരുത്തി എന്ന

സിനിമയിലൂടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തി. 2010 ലാണ് നവ്യനായര്‍ വിവാഹിതയാകുന്നത്. ശരത് എസ് മേനോനാണ് ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകനാണ് സായി. കുറച്ചു മുമ്പേ നവ്യയുടെ സഹോദരന്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ വണ്ടിയില്‍ ഇരുന്ന് ഉറങ്ങുന്ന നവ്യയെയാണ് കാണുന്നത്. കൂളിങ് ഗ്ലാസ്സ് ഒക്കെ വച്ച് സ്റ്റൈലായിട്ടാണ് താരത്തിന്റെ ഉറക്കം. വീഡിയോയ്ക്ക് പോസ് ചെയ്ത് ചിരിക്കുന്ന

രീതിയിലാണ് താരത്തിന്റെ ഇരിപ്പ്. ”ചേച്ചീ, തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ?” എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്. വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

Rate this post