നവരാത്രി ആഘോഷത്തിൽ തിളങ്ങി നവ്യ നായർ .!! ഏറ്റവും പ്രിയപ്പെട്ടവർക്ക് ഒപ്പം;നല്ലൊരു ദിവസം തന്നതിന് രമേഷ് കല്യാണിന് ഒരായിരം നന്ദി |Navya Nair Navarathri Evening Celebration

Navya Nair Navarathri Evening Celebration: ഇഷ്ടമെന്ന ദിലീപ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നവ്യ നായർ. കലോത്സവവേദികളിൽ നിന്നും അഭിനയത്തിന്റെ ലോകത്തേക്ക് താരമെത്തിയത് വളരെ ചെറുപ്പത്തിൽ തന്നെയായിരുന്നു. എന്നിരുന്നാൽ പോലും തന്റെ അഭിനയ മികവ് എത്രത്തോളം ഉണ്ടെന്ന് വളരെ പെട്ടെന്ന് തെളിയിക്കാൻ നവ്യയ്ക്ക് സാധിക്കുകയുണ്ടായി. മലയാള സിനിമയിൽ വിരലിലെണ്ണാവുന്ന നായികമാർക്കൊപ്പം ആയിരുന്നു ഒരുകാലത്ത് നവ്യയുടെ പേരും

വലിയൊരു ഇടവേള വിവാഹശേഷം എടുത്ത താരം, ഒരുത്തി എന്ന ചിത്രത്തിലൂടെ തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ സ്റ്റേജ് ഷോകളിലും മത്സരങ്ങളിലുമൊക്കെ നവ്യ സജീവമായി ഇടപെടാറുണ്ട്. അങ്ങനെ മലയാളികളുടെ മനസ്സിൽ വീണ്ടും നിറയുകയാണ് നവ്യ. രണ്ടാം തിരിച്ചുവരവിൽ താരം രേഖപ്പെടുത്തിയ ചിത്രങ്ങളൊക്കെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ഉള്ളതുതന്നെയായിരുന്നു. എന്നും തന്റെ നിലപാടുകൾ തുറന്നു പറയുന്ന നവ്യ നൃത്തത്തിന്റെ ലോകത്താണ് കൂടുതലും സജീവമായി ഇടപെടുന്നത്.

navya nair with prabu

അഭിനയ രംഗത്ത് നിന്നും താൽക്കാലികമായി ഇടവേള എടുത്തിരുന്ന സാഹചര്യത്തിലും താരം നൃത്തവുമായി വേദികളിൽ സജീവസാന്നിധ്യമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പല താരങ്ങളും കല്യാണിന്റെ നവരാത്രി ആഘോഷ ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച് കഴിഞ്ഞതാണ്. വലിയ താരനിരയെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണരാമൻ കഴിഞ്ഞദിവസം നവരാത്രി ആഘോഷം നടത്തിയത്.

ഇപ്പോൾ അക്കൂട്ടത്തിലേക്ക് നവ്യയുടെ പോസ്റ്റും എത്തിയിരിക്കുകയാണ്. ജയറാമിന്റെ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നവ്യ തൻറെ സന്തോഷം മറ്റുള്ളവരെ അറിയിച്ചിരിക്കുന്നത്. കല്യാൺ നവരാത്രി എന്ന ഹാഷ് ടാഗോടെ ആണ് നവ്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രമേഷ് കല്യാണാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും പോസ്റ്റിനു താഴെയുള്ള കുറിപ്പിൽ താരം വ്യക്തമാക്കുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ട ജയറാമേട്ടനും അശ്വതി ചേച്ചിക്കും ഒപ്പം എന്ന ക്യാപ്ഷനോടെയാണ് താരം ജയറാമിനും പാർവതിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Rate this post