ഇവരാണ് എന്റെ ഏറ്റവും വിലപ്പെട്ടവർ.!! തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ പിറന്നാൾ എല്ലാം ഒരേ ദിവസം.!! ആശംസകൾ അറിയിച്ച് നവ്യനായർ | Navya nair wish her three precious people

Navya nair wish her three precious people: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യാനായർ. നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ വേഷങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയും പ്രേക്ഷകഹൃദയം കീഴടക്കുകയും ചെയ്തു. വളരെ നല്ലൊരു കൃഷ്ണഭക്തയാണ് നവ്യനായർ എന്ന് എല്ലാ പ്രേക്ഷകർക്കും അറിയാം. നവ്യാനായരുടെ ബാലാമണി എന്ന നന്ദനം സിനിമയിലെ കഥാപാത്രം ആരാധകർ ഏറ്റെടുത്തിരുന്നു.. ഇന്നും ആ കഥാപാത്രത്തിന് വളരെയധികം ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹശേഷം താരം കുറെ നാളായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു

പിന്നീട് വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു സിനിമാ മേഖലയിലും മറ്റ് ടെലിവിഷൻ ഷോകളിലും സജീവസാന്നിധ്യമായി ഇനി തുടരാനാണ് താൽപര്യമെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയയിൽ എല്ലായിപ്പോഴും സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഇപ്പോഴിതാ നവ്യാനായരുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലായി കൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 1 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് ആളുകളുടെ ജന്മദിനമാണ് എന്ന

navya nair

രീതിയിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഒന്നാമത് എന്റെ അമ്മ . “പറഞ്ഞു ദീർഘിപ്പിക്കേണ്ട കാര്യമില്ല എന്റെ എല്ലാമെല്ലാമാണ്. യാത്രാ പാർട്ണർ, അമ്പലവാസി, ഭക്ഷണ പ്രേമി, ഷോപ്പിങ് എന്നത് മാത്രമാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം. ഈ ലോകത്ത് ഏറ്റവും കൂടുതൽ എന്നെ മനസ്സിലാക്കുന്നത് എന്റെ അമ്മയാണെന്നും താരം കുറിച്ചു. “രണ്ടാമതായി കണ്ണൻ” ചോര വെള്ളത്തേക്കാൾ കട്ടിയുണ്ട്. ഞാൻ ഉറങ്ങുന്നത് മുതൽ നീ ഷൂട്ട് ചെയ്താലും നീ എന്റെതുമാത്രമാണ്. എന്റെ കരിയറിൽ നീ അഭിമാനം കൊള്ളുന്നത് എനിക്കിഷ്ടമാണ്. നിന്നെ എനിക്ക് മറ്റാരുമായും

റിപ്ലൈയിസ് ചെയ്യാൻ കഴിയില്ല. നീ എന്റെ ചക്കര ആണ്. എന്ത് കാര്യവും നിന്നോട് എനിക്ക് ചർച്ചചെയ്യാം കണ്ണാ ” എന്നാണ് അനിയനെ കുറിച്ച് നവ്യ കുറിച്ചത്. മൂന്നാമതായി കവി അക്ക ” വാക്കുകൾ കൊണ്ട് സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ ഐഡിയകൾ അതുപോലെ മനസ്സിലാക്കുന്ന വ്യക്തി. എന്റെ ജീവിതം മുഴുവൻ എന്റെ പ്രിയ സുഹൃത്ത്, നമ്മൾ പരസ്പരം കണ്ടാലും ഇല്ലെങ്കിലും നീയെനിക്കെപ്പോഴും അതുപോലെതന്നെ.” മൂന്നു പേരോടും

ഹാപ്പി ബർത്ത് ഡേ എന്ന് ഒരുമിച്ച് പറയുന്ന രീതിയിലാണ് പിറന്നാളാശംസകൾ നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾ മൂന്നുപേരും സമയം പോലെ എനിക്ക് ചെലവ് ചെയ്യണം എന്നും അതിനായി ഞാൻ നിങ്ങളുടെ അടുത്ത് വരുമെന്നും താരം പറയുന്നു. മൂന്ന് പേരോടൊപ്പവും ഉള്ള ചിത്രം കോർത്തിണക്കിയാണ് നവ്യ ആശംസകൾ പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സെപ്റ്റംബർ 1 തനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിനമാണെന്നും ഇത്തരത്തിൽ ഒരു പോസ്റ്റ് തന്നെ ഷെയർ ചെയ്തിരിക്കുന്നതും.

Rate this post