ഭർത്താവിനോട് പ്രസവിക്കാൻ പറയാൻ പറ്റുമോ.!! ഒരുത്തിയുടെ വിശേഷങ്ങൾ പങ്കുവെച്ച് മലയാളിയുടെ സ്വന്തം ബാലാമണി.!!

മലയാളികളുടെ സ്വന്തം ബാലാമണിയായി ഇന്നും ആരാധകരുടെ ഹൃദയത്തിൽ ജീവിക്കുന്ന പ്രിയതാരമാണ് നവ്യാനായർ. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമായ നവ്യ നായര്‍ 2001 ല്‍ പുറത്ത് ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. വിവാഹത്തോടെ സിനിമയിൽ നിന്ന് എടുത്ത താരം ഇപ്പോൾ 10 വർഷത്തിനു ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു കഥാപാത്രവുമായി തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ

പ്രമോഷന്റെ ഭാഗമായി താരം Indian Cinema Gallery ക്ക് നൽകിയിരിക്കുന്ന ഇന്റർവ്യൂവിലെ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറിയിട്ടുള്ളത്. സംസാരിക്കുന്നതിനിടയിൽ തമാശ രൂപേണ ഭർത്താവിനോട് പ്രസവിക്കാൻ പറയാൻ പറ്റുമോ എന്നാണ് താരം അവതാരികയോട് പറഞ്ഞത്. മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചു ഒക്കെ ആരാധകർക്കിടയിൽ സ്വന്തം

കുടുംബത്തിലെ ഒരംഗത്തെ പോലെ മാറിയ താരമാണ് നവ്യ. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും വളരെ ചെറിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നവ്യ നായർക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് താരം വിവാഹിതയാവുന്നത്. പിന്നീട് അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത താരം നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഒരുത്തി റീലിസിനു എത്തിയതിന് പിന്നാലെ നിരവധി

സോഷ്യൽ മീഡിയാ ചാനലുകളാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കാണിക്കുന്ന ചിത്രത്തിൽ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. കെപിസിസി ലളിതയുടെ അവസാന ചിത്രം എന്ന പ്രത്യേകതയും ഒരുത്തിക്കുണ്ട്. എന്തായാലും നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷം നവ്യയുടെ മടങ്ങി വരവ് വെറുതെ അല്ലെന്നാണ് പ്രേക്ഷകര്‍ വ്യക്തമാക്കുന്നത്.

Rate this post