ഉയിരും ഉലകവും; നയൻസിനും വിക്കിക്കും ഇരട്ടക്കുട്ടികൾ.!! നയൻസും വിഗ്നേഷും ഇനി ഇരട്ടകുട്ടികളുടെ അമ്മയും അച്ഛനും |Nayanthara and vignesh shivan blessed with twin boys

Nayanthara and vignesh shivan blessed with twin boys: തെന്നിന്ത്യൻ ലേഡീസ് സൂപ്പർ സ്റ്റാർ നയൻ‌താരയും സംവിധായകൻ വിഘ്‌നേഷ് ശിവനും ജൂൺ 9 വിവാഹിതർ ആയി. കുടുംബ വിശേഷങ്ങളും ചിത്രങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ വിഘ്‌നേഷ് ശിവൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം കണ്ട് ആരാധകർ ഞെട്ടിയിരിക്കുക ആണ്. വേറെ ഒന്നും അല്ല, ഇരുവരും മാതാപിതാക്കൾ ആയ സന്തോഷ വാർത്ത

ആണ് പങ്കുവെച്ചിരിക്കുന്നത്. രണ്ട് ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയിരിക്കുകയാണ് നയന താരയും വിഘ്‌നേഷ് ശിവനും. ഉയിരും ഉലകവും എന്നാണ് വിഘ്‌നേഷ് ശിവൻ തന്റെ കുഞ്ഞുങ്ങളെ പറയുന്നത്.എന്നാലും ആരാധകരുടെ ഞെട്ടലും സംശയവും വിട്ട് മാറിയിട്ടില്ല. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിടുന്നതിനു മുൻപ് താരങ്ങൾക്ക് എങ്ങനെ കുട്ടികൾ പിറന്നു എന്ന സംശയത്തിൽ ആണ് ആരാധകർ.

ആരാധകർക്ക് പുറമെ മറ്റ് താരങ്ങളും ആശംസകൾ ഏകി കമ്മെന്റ് ബോക്സിൽ എത്തിയിരിക്കുക ആണ്. “നയൻ താരയും ഞാനും രണ്ട് ആൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുക ആണ്” എന്ന് തുടങ്ങുന്ന കുറിപ്പടിയോടു കൂടിയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ വിഘ്‌നേഷ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം വിഘ്‌നേഷ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി ഭഗവാൻ ശിവനും പാർവതിയും മക്കൾ ഗണപതിയും മുരുകനും ഉള്ള ചിത്രവും

മക്കൾ പിറന്ന സന്തോഷത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും കുഞ്ഞുങ്ങളുടെ കാലിൽ ചുംബിക്കുന്ന ചിത്രം ആണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഉടൻ ചിത്രങ്ങൾ ആരാധകരും മറ്റ് താരങ്ങളും ഏറ്റ് എടുത്തു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുക ആണ് ചിത്രങ്ങൾ.

Rate this post