ഇരട്ടക്കുട്ടികളെ നെഞ്ചോട് ചേർത്ത് നയൻതാരയും വിഘ്നേശും.!! വിവാഹ ശേഷമുള്ള ആദ്യ ദീപാവലി മക്കളോടൊപ്പം|Nayanthara and Vignesh Shivan Diwali Celebration Video viral
Nayanthara and Vignesh Shivan Diwali Celebration Video viral: ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് നയൻതാര. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ അടക്കം തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാൻ താരത്തിന് സാധിക്കുകയുണ്ടായി. ഇന്ന് നാനാഭാഷകളിൽ തിളങ്ങുന്ന താരം മുൻനിര നായകന്മാർക്കൊപ്പം എല്ലാം വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ പലപ്പോഴും പല നടന്മാർക്കും ഒപ്പം താരത്തിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. തളർന്നു പോകാൻ പല അവസരങ്ങൾ ഉണ്ടായപ്പോഴും അതിലൊന്നും പതറി പോകാതെ മുന്നോട്ടുള്ള യാത്രയിൽ വിശ്വസിക്കുകയും
തന്റെ കഴിവിന്റെ പരമാവധി അഭിനയത്തിൽ പ്രകടിപ്പിക്കുകയും ചെയ്യുവാൻ നയൻതാരയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്നും തെന്നിന്ത്യൻ സിനിമ ലോകത്ത് നയൻതാരയെ വെല്ലുന്ന സൗന്ദര്യവും അഭിനയ മികവുമുള്ള ഒരു നടി വേറെയുണ്ടോ എന്ന കാര്യം സംശയമാണ്. അടുത്തിടെ ആയിരുന്നു സംവിധായകൻ വിഘ്നേശ് ശിവനും ആയുള്ള നയൻസിന്റെ വിവാഹം കഴിഞ്ഞത്. നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെ പരിചയത്തിൽ ആയ ഇരുവരും പിന്നീട് പ്രണയത്തിലേക്ക് കടക്കുകയും കുടുംബങ്ങളുടെ സമ്മതപ്രകാരം
വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹത്തിന് മുൻപേ തന്നെ നയൻസും വിഘ്നേശും വിവാഹിതരായി എന്നും നയൻതാര അമ്മയാകാൻ പോകുന്നു എന്ന വാർത്തകളും ഒക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഇതിനെല്ലാം ഒടുവിൽ വിഘ്നേഷ് തന്നെ തങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്ന എന്ന വാർത്ത പറഞ്ഞുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു വിവാഹം കഴിഞ്ഞ് നാലുമാസം പിന്നിട്ടപ്പോൾ തങ്ങൾ മാതാപിതാക്കൾ ആയി എന്ന വാർത്തയാണ്
വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മറ്റുള്ളവരെ അറിയിച്ചത്. ഇപ്പോൾ തങ്ങളുടെ കുഞ്ഞുങ്ങളെ കയ്യിലേന്തിനിൽക്കുന്ന ഇരുവരുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വെരി വെരി ഹാപ്പി ദീപാവലി എന്ന് വിഘ്‌നേശ് പറഞ്ഞു കൊടുക്കുമ്പോൾ അത് ഏറ്റു ചൊല്ലുന്ന നയൻതാരയെയും വീഡിയോയിൽ കാണാം. പതിവിനെക്കാൾ ഏറെ സുന്ദരിയായിരിക്കുന്നു നയൻതാര എന്നാണ് അധികവും ആളുകൾ പറയുന്നത്.