ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി കുറച്ച് സമയമെടുക്കുന്നു.!! ബാഴ്സലോണയിൽ അവധി ആഘോഷിക്കാൻ നയൻതാരയും വിഘ്‌നേഷും | Nayanthara and Vignesh Shivan travel to barcelona

Nayanthara and Vignesh Shivantravel to barcelona: സൗത്ത് ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണല്ലോ നയൻതാരയും വിഘ്‌നേഷും. തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡീ സൂപ്പർസ്റ്റാർ എന്ന വിശേഷണമുള്ള നയൻസിന്റെ പ്രണയവും വിവാഹവുമെല്ലാം എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. മാത്രമല്ല ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ടുള്ളതും മറ്റു വിശേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. വിവാഹശേഷം ഇരുവരുടെയും ഹണിമൂൺ യാത്രകളും

വിശേഷങ്ങളും തന്റെ ഇൻസ്റ്റാഗ്രാമിലൂടെ വിഘ്‌നേഷ് നിരന്തരം പങ്കുവെക്കുകയും ചെയ്തിരുന്നു. വിവാഹശേഷം നയൻതാര വീണ്ടും അഭിനയത്തിൽ സജീവമായി മാറുകയും തന്റെ പ്രതിഫലം ഉയർത്തുകയും ചെയ്തത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങളുടെ പുതിയൊരു യാത്ര വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ്. ഇത്തവണ മറ്റെവിടേക്കും അല്ല, സ്പെയിനിലെ അതിമനോഹര നഗരമായ

nayans and wikki

ബാഴ്സലോണയിലേക്കാണ് തങ്ങളുടെ അവധി ആഘോഷിക്കാനായി ഇരുവരും പുറപ്പെട്ടിട്ടുള്ളത്. “ജോലിയുടെ തുടർച്ചയായ ബുദ്ധിമുട്ടുകൾക്ക് ശേഷം! ഇവിടെ ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി കുറച്ച് സമയമെടുക്കുന്നു! ബാർസലോണ,. ഇതാ ഞങ്ങൾ വരുന്നു!” എന്ന ക്യാപ്ഷനിൽ നയൻസിനൊപ്പം വിമാനത്തിൽ ഇരിക്കുന്ന ചിത്രങ്ങളായിരുന്നു വിക്കി പങ്കുവെച്ചിരുന്നത്. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധി പേരാണ്

ഇരുവരുടെയും അവധി ആഘോഷ യാത്രക്ക് മംഗളങ്ങളുമായി എത്തുന്നത്. കഴിഞ്ഞ ജൂൺ 9 നായിരുന്നു സിനിമാലോകം ഒട്ടാകെ ഉറ്റുനോക്കിയ ഈയൊരു താരവിവാഹം മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ വെച്ചായിരുന്നു നടന്നിരുന്നത്. ഈ ഒരു വിവാഹ പരിപാടി ആയിരുന്നു നെറ്റ്ഫ്ലിക്സ് സ്പോൺസർ ചെയ്തിരുന്നത്. വിവാഹത്തിന്റെ വീഡിയോ റൈറ്റ്സ് സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സ് ഈയൊരു താരവിവാഹം ” നയൻതാര ബിയോണ്ട് ദി ഫെയറി ടൈൽസ്” എന്ന പേരിൽ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.