തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം മലയാളി.. 20 ദിവസത്തിന് വേണ്ടി നയൻതാര വാങ്ങുന്നത് 10 കോടി.| Nayanthara remuneration.

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നയൻ താര. ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരത്തിന് ആരാധകർ നൽകിയിരിക്കുന്ന വിശേഷണം. പുരുഷ താരങ്ങള്‍ക്ക് മാത്രം സ്വന്തമായുണ്ടായിരുന്ന സൂപ്പർസ്റ്റാർ പദവി സ്വന്തമാക്കിയ ഏക വനിതാ താരം എന്ന് വേണമെങ്കിൽ പറയാം. അഭിനയമികവിലും സെലക്ട് ചെയ്യുന്ന കഥാപാത്രത്തിലും നൂറുശതമനവും നീതിപുലർത്തുന്ന നയന്‍താരയെ പോലൊരു താരത്തെ ഇന്ത്യന്‍ സിനിമ രംഗത്ത് വേറെ

കാണാനാകില്ലെന്ന് നിസ്സംശയം പറയാം. സോഷ്യൽ മീഡിയ അധികം സജീവമല്ലാത്ത താരം ഗോസിപ്പ് വാർത്തകളോട് പൊതുവെ പ്രതികരിക്കാറില്ല. ഇപ്പോഴിതാ താരം വാങ്ങുന്ന പ്രതിഫലത്തെ പറ്റിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജയം രവിയെ നായകനാക്കി അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് നയൻതാര വാങ്ങുന്ന പ്രതിഫലം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 20 ദിവസത്തെ ഷൂട്ടിങ്ങിന് താരം

വാങ്ങുന്നത് ഏകദേശം പത്തു കോടി രൂപയാണ്. വളരെ കുറച്ച് ദിവസം മാത്രമേ ചിത്രത്തിൽ ഉള്ളുവെങ്കിലും ഭീമമായ തുകയാണ് താരം കൈപ്പറ്റുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായാണ് നയൻസ്. തനി ഒരുവന്‍’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ജയം രവിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരമൊന്നും പുറത്തുവന്നിട്ടില്ല. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി

സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് നയൻസിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്. അഭിനയത്തിനൊപ്പം സിനിമ പ്രൊഡക്ഷനിലും സജീവമാണ് താരം. മലയാള ടെലിവിഷൻ ചാനലിൽ അവതാരകയായി എത്തിയ താരം പിന്നീട് സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കാരയിലൂടെ ഇന്ത്യൻ സിനിമാ രംഗത്ത് കാലുറപ്പിക്കുകയായിരുന്നു. ഗ്ലാമറസ് വേഷത്തിലൂടെ തമിഴിലേക്ക് പ്രവേശിച്ച താരം അതിവേഗമാണ് തന്റേതായ സ്ഥാനം ഇന്‍ഡസ്ട്രിയില്‍ നേടി എടുത്തത്. നായകന്മാരില്ലാതെ സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കാന്‍ നയന്‍താരക്ക് സാധിക്കുമെന്ന് സംവിധായകർക്ക് ഉറപ്പായതോടെ താരത്തിന്റെ താരമൂല്യം പതിന്മടങ്ങാണ് ഉയര്‍ന്നത്. Nayanthara remuneration.

Rate this post