ഇതേ ഹോട്ടലിൽ വച്ചാണ് നയൻതാരയെ ആദ്യമായി കാണുന്നത് 😍 വിവാഹ ശേഷം ആദ്യമായി മാധ്യമങ്ങൾക്കു മുൻപിൽ താരദമ്പതികൾ👌🔥വീഡിയോ👇👇 |Nayanthara Vignesh Press Meet

Nayanthara Vignesh Press Meet : തെന്നിന്ത്യൻ സിനിമാലോകത്ത് ഇപ്പോൾ ഏറ്റവുമധികം ആരാധകരുള്ള താരദമ്പതികൾ ആണ് നയൻതാരയും വിഘ്നേശ് ശിവനും. ഏറെ നാളത്തെ പ്രണയത്തിനും വിവാദങ്ങൾക്കും ഒടുവിൽ ജൂൺ 9 നായിരുന്നു ഇരുവരുടെയും വിവാഹം. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഇരുവരുടെയും വിവാഹവാർത്ത ഏറ്റെടുത്തത്. എന്നാൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിലെ വിശേഷങ്ങൾ അറിയാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത് എങ്കിലും

പുറത്തുവിട്ടത് ഏതാനും ചില ചിത്രങ്ങൾ മാത്രമാണ്. മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ ആണ് ചടങ്ങുകൾ നടന്നത് . വിവാഹവേദിയിലേക്ക് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കടുത്ത സുരക്ഷാ സംവിധാനങ്ങളോടെ നടന്ന വിവാഹ ചടങ്ങുകളിൽ മാധ്യമങ്ങൾക്കും പ്രവേശനമുണ്ടായിരുന്നില്ല. വിവാഹ ചടങ്ങുകളുടെ വീഡിയോ പ്രദർശിപ്പിക്കാനുള്ള അവകാശം ഒടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്നാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആകാംഷയോടെ കാത്തിരുന്ന ആരാധകർക്കും

nayanthara 2

സിനിമ പ്രേമികൾക്കും ചുരുക്കം ചില ചിത്രങ്ങൾ അല്ലാതെ വിവാഹത്തിന്റെ മറ്റ് ചിത്രങ്ങളോ വീഡിയോ കാണാൻ ഇതുവരെയും സാധിച്ചിട്ടില്ല. സിന്ദൂര ചുവപ്പു നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് നയൻസ് വിവാഹവേദിയിൽ എത്തിയത്. ഏഴു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിഘ്നേഷ് സംവിധാനംചെയ്ത നയൻതാര നായികയായി അഭിനയിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലെ സെറ്റിൽ വച്ചാണ് ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആകുന്നതും പിന്നീട് അത് പ്രണയത്തിലേക്ക് വളർന്നതും. സോഷ്യൽ മീഡിയയിൽ

ഇപ്പോൾ വൈറൽ ആയി ഇരിക്കുന്നത് വിവാഹ ശേഷം ഇരുവരും ഒന്നിച്ച് ആദ്യമായി മാധ്യമങ്ങളെ കാണാനെത്തിയിരിക്കുന്നതാണ്. പരസ്പരം കൈകോർത്തുപിടിച്ച് മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയ ഇരുവരും എല്ലാവർക്കും നന്ദി പറഞ്ഞു. തുടർന്നും താങ്കളുടെ ജീവിതത്തിൽ എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടാകണമെന്നും വിഘ്നേഷ് പറഞ്ഞു. ഇപ്പോൾ പത്രസമ്മേളനം നടക്കുന്ന ഇതേ ഹോട്ടലിൽ വച്ചാണ് താൻ നയൻതാരയെ ആദ്യമായി കാണുന്നതെന്നും ഇപ്പോൾ നയൻതാരയുടെ കൈപിടിച്ച് ഇവിടെ നിൽക്കുമ്പോൾ അതിയായ സന്തോഷമുണ്ടെന്ന് വിഘ്നേഷ് സൂചിപ്പിച്ചു. വളരെ കുറച്ച് സമയം മാത്രമാണ് ഇരുവരും മാധ്യമങ്ങൾക്ക് മുൻപിൽ ചിലവഴിച്ചത്.