നയൻതാര-വിഘ്‌നേഷ് വിവാഹം അടിച്ചുപൊളിച്ച് ആരാധകർ.!! വിവാഹവേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും രജനീകാന്തും | Nayanthara Vignesh Shivan wedding news

Nayanthara Vignesh Shivan wedding news: ഏറെ നാൾ നീണ്ട കാത്തിരിപ്പിന് ശേഷം തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹം ഇന്ന് നടന്നിരിക്കുകയാണ്. ‘നിങ്ങളറിഞ്ഞോ നയൻസിന്റെ വിവാഹം കഴിഞ്ഞു, താരത്തിന്റെ വിവാഹം ഉടൻ’ എന്ന് തുടങ്ങിയ ഗോസിപ്പ് വാർത്തകൾക്ക് ഇനി ഗുഡ്ബൈ പറയാം. മഹാബലിപുരം ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ചാണ് നയൻതാരയും വിഘ്‌നേഷുമായുള്ള വിവാഹം നടന്നത്. നടൻ രജനീകാന്ത് ഉൾപ്പെടെയുള്ള

സിനിമാരംഗത്തെ അതികായൻമാരെല്ലാം വിവാഹചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നു. എന്നാൽ വളരെ പ്രധാനപ്പെട്ട പ്രമുഖരെ ഒഴിച്ചാൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായി ചടങ്ങ് ചുരുങ്ങിപ്പോയിട്ടുമുണ്ട്. ഏഴ് വർഷങ്ങൾ നീണ്ട പ്രണയമാണ് നയൻസിനെയും വിഘ്‌നേഷിനെയും ഇപ്പോൾ ഒന്നിപ്പിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യ വാണ ഗ്ലാമർ താരം എന്ന നിലയിൽ ഇതിനിടയിൽ ഒത്തിരി തവണ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു താരം.

nayanthara wedding

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാനും എത്തിയതോടെ വിവാഹവേദി അതിസമ്പന്നമായി മാറി. വിവാഹത്തിനെത്തിയ ഷാറൂഖിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘ജവാനിൽ ഷാരൂഖ് ഖാനായിരുന്നു നായകൻ. നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലുടനീളം ഒട്ടേറെ പേർക്ക് ഉച്ചഭക്ഷണം നൽകുമെന്ന് അറിയിച്ചിരുന്നു. വിവാഹ ചടങ്ങുകളുടെ വീഡിയോ

റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. കനത്ത സുരക്ഷയിലാണ് താരങ്ങളുടെ വിവാഹവേദിയും പരിസരവും. ജൂൺ 10 ന് നയൻതാരയും വിഘ്‌നേഷ് ശിവനും ചെന്നൈയിൽ ഒരു റിസപ്ഷൻ സംഘടിപ്പിക്കുമെന്നും സിനിമയിൽ നിന്നുള്ള നിരവധി പ്രമുഖർ അതിൽ പങ്കെടുക്കുമെന്നും ഇപ്പോൾ റിപ്പോർട്ടുകളുണ്ട്. തെന്നിന്ത്യൻ താരങ്ങളായ കാർത്തി, വിജയ് സേതുപതി, സൂര്യ, ആർ ശരത് കുമാർ, രാധിക ശരത് കുമാർ, ദിവ്യ ദർശിനി, വസന്ത് രവി, സംവിധായകൻ ആറ്റ്ലി തുടങ്ങിയവരും നയൻസിന്റെ വിവാഹത്തിന് എത്തിയിരുന്നു.