നിങ്ങൾക്ക് പറയാനുള്ളത് മാത്രം കേൾക്കാൻ ആണെങ്കിൽ പ്രമോഷൻ എന്ന് പറയേണ്ട ആവശ്യമില്ല. സംഘർഷഭരിതമായ പ്രമോഷൻ മീറ്റിംഗ് കൂളാക്കി നസ്രിയ | Nazriya about Fahad Faasil acting in Vikram

Nazriya about Fahad Faasil acting in Vikram: ബാലതാരമായെത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നസ്രിയ. വളരെ കുറച്ച് ചിത്രത്തിലെ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും നസ്രിയ ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ തന്റെ ആദ്യ തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി’പ്രമോഷന്റെ ഇടയിൽ ഒരു മാധ്യമപ്രവർത്തകരുമായി പ്രശ്നമുണ്ടാകുന്നതും പിന്നീട് ഫ്രീയായി അത് വളരെ കൂളായി ഹാൻഡ് ചെയ്യുന്നതുമാണ് സോഷ്യൽ മീഡിയയിൽ

വൈറലായി മാറുന്നത്. സിനിമയുടെ വിശേഷങ്ങൾക്കിടയിൽ പ്രസ് മീറ്റിന് എത്തിയ മാധ്യമപ്രവർത്തകൻ നസ്രിയയോട് സിനിമയെപ്പറ്റി ചോദിക്കുകയും ഫഹദിന്റെ അഭിപ്രായം എന്താണ് എന്നു ചോദിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും അഭിനേതാക്കൾ ആയതുകൊണ്ട് തന്നെ ഫഹദ് അഭിപ്രായം പറയുവാണെങ്കിലും ഡിസിഷൻ എടുക്കുന്നത് ഞാൻ തന്നെയെന്ന് നസ്രിയ പറയുന്നുണ്ട്. പെട്ടെന്ന് സിനിമയുടെ പ്രൊഡ്യൂസറായ ആൾ അനാവശ്യ

nazriya 2

ചോദ്യങ്ങൾ ഒഴിവാക്കണമെന്നും ഇത് സിനിമയുടെ പ്രമോഷൻ മീറ്റിംഗ് ആണെന്ന് പറയുന്നു. ഉടനെ മാധ്യമപ്രവർത്തകൻ എന്നാ പിന്നെ നിങ്ങൾ തന്നെ സിനിമയെ പറ്റി സംസാരിച്ച്‌ കൊള്ളാനും ഞങ്ങളത് കേട്ടോളാം എന്നും പറയുന്നുണ്ട്. മണിക്കൂറുകളായി താരങ്ങളെ വെയിറ്റ് ചെയ്യുകയായിരുന്നുവെന്നും. നിങ്ങൾക്ക് പറയാനുള്ളത് മാത്രം കേൾക്കാൻ ആണെങ്കിൽ പ്രമോഷൻ എന്ന് പറയേണ്ട ആവശ്യമില്ല എന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്. സംഭവം

വഷളാകുമെന്ന് കണ്ടതോടെ നസ്രിയ വളരെ കൂളായി ചേട്ടാ ചേട്ടൻ എന്നോട് ചോദിച്ചു ഞാൻ അതിനുള്ള മറുപടി പറഞ്ഞു എന്ന് പറഞ്ഞ് ആ സിറ്റുവേഷൻ വളരെ കൂളായി ഹാൻഡിൽ ചെയ്യുന്നത് വീഡിയോയിൽ കാണാം. പിങ്ക് ഡ്രസ്സിൽ വളരെ ക്യൂട്ട് ആയാണ് നസ്രിയ പ്രസ് മീറ്റിംഗിൽ എത്തിയത്. നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. വിവേക് അത്രേയ ആണ് ചിത്രത്തിന്റെ സംവിധാനം. മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജൂൺ 10ന് ചിത്രം റിലീസ് ചെയ്യും.