ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം നസ്രിയ | Nazriya Nazim Fahadh latest photoshoot

മലയാള സിനിമ പ്രേക്ഷകരെ തന്റെ അഭിനയം കൊണ്ടും നിഷ്കളങ്കത കൊണ്ടും ആരാധകരാക്കി മാറ്റിയ നായികയാണ് നസ്രിയ നസീം. ബാലതാരമായി മലയാള സിനിമയിൽ എത്തി പിന്നീട് നായികാ കഥാപാത്രങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹശേഷം നസ്രിയ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നത്. പിന്നീട് സജീവ സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ, ഇടവേളകളിൽ ചില സിനിമകളിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ ടോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നസ്രിയ. നാനിയുടെ നായികയായി ‘അന്റെ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ നസീം ടോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ‘അന്റെ സുന്ദരാനികി’. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം ജൂൺ 10-നാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ എന്ന രീതിയിൽ നസ്രിയ തന്റെ

nazriya

ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ക്യൂട്ട് & ഹോട്ട് ലൂക്കിലാണ് നസ്രിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അഡ്രിൻ സെക്വെര ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നീരജ കോനയാണ്‌ നസ്രിയയുടെ സ്റ്റൈലിസ്റ്റ്. സാക്ഷ & കിന്നി ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആരാധകരാണ് ചിത്രത്തിന് പ്രതികരണവുമായി

എത്തുന്നത്. ആരാധകർക്കൊപ്പം അഭിനേതാക്കളായ ദുൽഖർ സൽമാൻ, പ്രയാഗ മാർട്ടിൻ, അന്ന ബെൻ, എസ്തർ അനിൽ, അഹാന കൃഷ്ണ, ശ്രിന്ദ, മേഘ്ന രാജ്, സാനിയ ഇയ്യപ്പൻ, റൂഹാനി ശർമ, മാല പാർവതി, അപർണ ഗോപിനാഥ്, ശില്പ ബാല, വിനയ് ഫോർട്ട്, തൻവി റാം തുടങ്ങിയ സെലിബ്രിറ്റികൾ എല്ലാം നസ്രിയയുടെ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. | Nazriya Nazim Fahadh latest photoshoot