മലയാള സിനിമയെ വിസ്മയിപ്പിച്ച മഹാ നടൻ നെടുമുടി വേണു അരങ്ങൊഴിഞ്ഞു.😢😢 അതുല്യ കലാകാരന് ആദരാഞ്ജലികൾ.!!

മലയാള ചലച്ചിത്ര നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്നലെ രാവിലെ ആരോഗ്യ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില

ഗുരുതരമായതിനെ തുടർന്നാണ് അന്ത്യം.നേരത്തെ കോവിഡ് ബാധിച്ചിരുന്ന അദ്ദേഹത്തിന് വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിൽ വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ അവതരിപ്പിച്ച് തന്റെ കയ്യൊപ്പ് ചാർത്തിയ പ്രതിഭാധനനാണ് കേശവൻ വേണുഗോപാൽ എന്ന നെടുമുടി വേണു. നായകനായും സഹനടനായും വില്ലനായും വേണുതകർത്താടിയ വേഷങ്ങൾ നിരവധിയാണ്.

മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം സിനിമയിൽ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട് അദ്ദേഹം. മലയാളിയെ പല പല വികാരവിക്ഷോഭങ്ങളിലൂടെ കടത്തിക്കൊണ്ടുപോയിട്ടുണ്ട് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. അഭിനയിക്കുകയായിരുന്നില്ല അദ്ദേഹം, ജീവിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്ന പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയവനായി 1948 മെയ് 22 നാണ്

കേശവൻ വേണു ​ഗോപാൽ ജനിക്കുന്നത്. പിന്നീട് ജന്മനാടായ നെടുമുടിയെ അദ്ദേഹം തന്റെ പേരിനൊപ്പം കൂട്ടി. ആലപ്പുഴയിലെ എസ്.ഡി. കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം മാധ്യമപ്രവർത്തകനായ ജീവിതം തുടങ്ങിയ അദ്ദേഹത്തെ അരങ്ങിലേക്ക് കൈ പിടിച്ചുയർത്തുന്നത് നാടക കുലപതിയായ കാവാലം നാരായണപ്പണിക്കരാണ്. നാടകത്തിൽ അഭിനയജീവിതം ആരംഭിച്ച വേണുവിന്റെ സിനിമാജീവിതം ആരംഭിക്കുന്നത് 1978 ലാണ്

എൺപതുകളും തൊണ്ണൂറുകളും. നായകനെയും സ്വഭാവനടനെയും പ്രതിനായകനെയും അദ്ദേഹം അതിന്റെ പരിപൂർണതയിൽ അവതരിപ്പിച്ചു. അഭിനയ വൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും വേണുവിന്റെ കഥാപാത്രങ്ങൾക്ക് എന്നും കരുത്തേകിയിരുന്നു. മലയാള സിനിമകൂടാതെ തമിഴിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയുടെ പല മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ സർവോപരി കഥാപാത്രങ്ങളെ അഭിനയ സാധ്യതകളിലൂടെ പകർന്നാടിയ മലയാളത്തിന്റെ സ്വന്തം നടന് ആദരാജ്ഞലികൾ..