കൗതുക ദിനത്തിൽ ഒന്നാം പിറന്നാൾ.!! സർപ്രൈസ് അവസാനിപ്പിച്ച് കുഞ്ഞിന്റെ പേരും മുഖവും ആരാധകർക്ക് വേണ്ടി പങ്കുവെച്ച് നീരജ് മാധവ്.!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നീരജ് മാധവ്. ഡാൻസും അഭിനയവും പാട്ടും എല്ലാമായി മലയാളികളുടെ ഇഷ്ടതാരമായി നീരജ് മാറി. ഒരു വർഷം മുൻപ് നീരജിന്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയെങ്കിലും ആ പൊന്നോമനയുടെ മുഖം ആരാധകർക്ക് കാണാൻ കഴിഞ്ഞില്ല. നീരജ് അതൊരു സർപ്രൈസ് ആയി വച്ചു. ഇപ്പോഴിതാ കുഞ്ഞിന്റെ ക്യൂട്ട് ഫോട്ടോ പങ്കു വച്ചിരിക്കുകയാണ് നീരജ് മാധവ്. നീരജ് മാധവും ഭാര്യ ദീപ്തിയും മകളും

ഒരുമിച്ചുള്ള ഫോട്ടോയാണ് താരം ഇൻസ്റ്റയിലൂടെ പങ്ക് വച്ചിരിക്കുന്നത്. മൂന്ന് പേരും നീല ഷെയ്ഡിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനത്തിലാണ് ആരാധകർക്ക് വിരുന്നായി മകളുടെ ചിത്രം നീരജ് പുറത്ത് വിട്ടത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം പൊന്നോമനയെ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകർ. നിലങ്ക നീരജ് എന്നാണ് നീരജിന്റെ മകളുടെ പേര്. നിലങ്കയുടെ ഒന്നാം പിറന്നാൾ ദിനത്തിനും ഏറെ കൗതുകമുണ്ട്.

22-2-22 എന്ന അപൂർവ ദിനത്തിലാണ് നിലങ്കയുടെ ഒന്നാം പിറന്നാൾ. ഈ കൗതുകവും ആരാധകർക്ക് ത്രില്ലായി. “നിലങ്ക നീരജിന്റെ ആദ്യ ജന്മദിനമായ 22-2-22-ന് അവളുടെ മുഖം വെളിപ്പെടുത്തുന്നു. എത്ര പ്രത്യേകയുള്ള തീയതിയാണിത്, എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും സർവ്വശക്തന് നന്ദി” എന്ന ക്യാപ്ഷനോടെയാണ് നീരജ് ഈ മനോഹര ചിത്രം പങ്ക് വച്ചിരിക്കുന്നത്. ഒട്ടനവധിപേരാണ് നിലങ്കയ്ക്ക് ആശംസകളുമായി എത്തിയത്.

രമേശ് പിഷാരടി, മിഥുൻ, ദിവ്യ പിള്ളൈ തുടങ്ങിയവർ നീരജിന്റെ മകൾക്ക് ആശംസകൾ അറിയിച്ചു. ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിൽ 2018 ലാണ് നീരജ് മാധവും ദീപ്‍തിയും വിവാഹിതരാകുന്നത്. 2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജ് മാധവ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രമാണ് നീരജിനെ ശ്രദ്ധേയനാക്കിയത്. അച്ഛനായതിനു ശേഷം ആദ്യത്തെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ നീരജ് പങ്ക് വച്ചിരുന്നു.

Rate this post