മൃദുലക്ക് യുവയുടെ സർപ്രൈസ്.. പുതിയ വീട്ടിൽ പാലുകാച്ചൽ കഴിഞ്ഞു..😍😍 പുതിയ ജീവിതത്തിന്റെ വിശേഷങ്ങളുമായി മൃദുവ 👌👌ആശംസകളുമായി ആരാധകർ.!!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന താര ജോഡികളാണ് മൃദുല വിജയും യുവകൃഷ്ണയും. ഇവരുടെ വിവാഹത്തിനായി എല്ലാവരും ആകാംഷയോടെ ആണ് കാത്തിരുന്നത്. കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ജൂലായ് 8 നു കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ട് തന്നെ ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ യുവ മൃദുലയുടെ കഴുത്തിൽ താലി ചാർത്തി.

നിരവധി സർപ്രൈസുകൾ ഒളിപ്പിച്ചു വെച്ച കൗതുകമുള്ള ഒരു കല്യാണം കൂടിയായിരുന്നു ആരാധകർക്ക് മൃദുവാ വിവാഹം. വിവാഹ സാരിയിലും വിവാഹമോതിരത്തിലുമെല്ലാം പുതുമയുള്ളതായിരുന്നു. വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നിരവധി ആരധകരാണ് ഇരുവർക്കും ഉള്ളത്. അതുകൊണ്ട് തന്നെ നിമിഷനേരം കൊണ്ട് വാർത്തകൾ വൈറൽ ആവാറുമുണ്ട്.


ഇപ്പോഴിതാ വിവാഹ ശേഷം യുവ ആദ്യമായി നൽകിയ സർപ്രൈസുമായി എത്തിയിരിക്കുകയാണ് മൃദുല. മൃദുലക്കായി യുവ വാങ്ങിയ ഫ്ലാറ്റിലെ പാലുകാച്ചൽ ചടങ്ങുകളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. പുതിയ ജീവിതത്തിലെ പുതിയ സന്തോഷം എന്നാണ് ഇവർ പറയുന്നത്. മൃദുവാ ജോടികളുടെ പ്രണയം തുളുമ്പുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപേരാണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷകരുടെ പ്രിയനായകനായി മാറിയത്. നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. 2015 മുതൽ അഭിനരംഗത്ത് സജ്ജീവമാണ് മൃദുല. ഇരുവരും ഒരുമിച്ചു അഭിനയിച്ചിട്ടില്ല എങ്കിലും സ്റ്റാർ മാജിക്കിലൂടെ ഇരുവരും ഒരുമിച്ചു പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. എൻഗേജ്മെൻറ് തൊട്ടേ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളാണ് ഇവർ.