നിധിന്‍ ചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്.. മകളെ വാരിപുണർന്ന് ആതിര..😥😥

കോവിഡിന്റെ ആദ്യ തരംഗത്തില്‍ മലയാളക്കരയെ ഒന്നാകെ കരയിച്ച നിധിനെയും ആതിരയേയും ഓര്‍മ്മയുണ്ടോ.? അത്ര പെട്ടെന്ന് മറക്കാന്‍ നമുക്ക് സാധിക്കില്ല അല്ലേ.. പ്രത്യേകിച്ചും പ്രവാസികള്‍ക്ക്. നിധിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയാകുകയാണ് ഇപ്പോള്‍. നിധിന്റെ കാണാന്‍ കാത്തിരുന്ന കൊതിച്ചിരുന്ന പൊന്നുമോള്‍ക്ക് ഒരു വയസും..

കോവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ നിധിനെ ആരൊക്കെ ഓര്‍ത്തു എന്നറിയില്ല. എങ്കിലും സുഹൃത്തുക്കള്‍ നിധിന്റെ പതിവു ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു.
ഗര്‍ഭിണികളുടെ വിമാന യാത്രയ്ക്കായി സുപ്രീം കോടതിയെ സമീപിച്ച കോഴിക്കോട് സ്വദേശിനി ആതിരയുടെ ഭർത്താവ് പേരാമ്പ്ര സ്വദേശി നിഥിൻ ചന്ദ്രൻ ദുബായിലെ സ്വകാര്യകമ്പനിയിലെ എഞ്ചിനീയർ ആയിരുന്നു.


സാമൂഹികസേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. ഭാര്യയെ സുരക്ഷിതമായി നാട്ടിലെത്തിച്ച നിഥിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം. എല്ലാ പ്രശ്‌നങ്ങളേയും ചങ്കുറപ്പോടെ നേരിടുമ്പോഴും അവന്റെ ചുണ്ടിലെ മായാത്ത ആ ചിരി നാട്ടിലെ ഓരോരുത്തരേയും ഇന്നും കരയിപ്പിക്കുകയാണ്.

ഇടിച്ചു കയറി നിർത്താതെ സംസാരിക്കുന്നവൻ, പെട്ടന്ന് പിണങ്ങുന്നവൻ, അതിലും പെട്ടന്ന് ഇണങ്ങുന്നവൻ.ബ്ലഡ് ഡൊണേഷനും ചാരിറ്റിയും നെഞ്ചിലേറ്റി ഓടി നടന്ന് മറ്റൊരു രാജ്യത്ത് ഇരുന്നുകൊണ്ടും ആ മണ്ണിലും തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു നടന്നു. കാണാൻ ഒരുപാടു കൊതിച്ച മാലാഖ കുഞ്ഞിനെ കാണാൻ കഴിയാതെ നിധിൻ യാത്രയായി.