ഡോട്ട് സാരിയിൽ അതീവ സുന്ദരിയായി ആരാധകരുടെ മനം കവരുന്ന ചിരിയുമായി പ്രിയതാരം നിഖില വിമൽ | Nikhila Vimal latest photoshoot

Nikhila Vimal latest photoshoot: പുതുമുഖ നടിയായി മലയാള സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ പ്രേക്ഷക പ്രശംസകൾ നേടിയ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണല്ലോ നിഖില വിമൽ. ഭാഗ്യദേവത എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറ്റം കുറിച്ചിരുന്നത് എങ്കിലും ദിലീപ് നായകനായി എത്തിയ ലവ് 24×7 എന്ന ചിത്രത്തിൽ നായിക വേഷത്തിലെത്തിയതോടെ മലയാള സിനിമയിലെ യുവ നടിമാർക്കിടയിൽ തന്റെതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു ഇവർ.

തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും തിളങ്ങിയ താരം ഞാൻ പ്രകാശൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ സിനിമകളിലൂടെ ഏറെ പ്രേക്ഷക സ്വീകാര്യത കൈവരിക്കുകയായിരുന്നു. ഈയടുത്ത് പുറത്തിറങ്ങി കുടുംബ പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നായി മാറിയ “ജോ & ജോ”യിൽ ജോമോളായി തിളങ്ങിക്കൊണ്ട് ഏറെ കയ്യടികൾ നേടാനും ഇവർക്ക് സാധിച്ചിരുന്നു. ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കാനും ആരാധകരുമായി സംവദിക്കാനും എപ്പോഴും

nikhila

സമയം കണ്ടെത്താറുള്ള താരം പലപ്പോഴും കിടിലൻ ലുക്കിലുള്ള ഫോട്ടോഷൂട്ടിലൂടെയും മേക്കവറിലൂടെയും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ ഒരു കിടിലൻ ഫോട്ടോഷൂട്ടിലൂടെ ആരാധകരുടെ മനം മയക്കിയിരിക്കുകയാണ് താരം. മഞ്ഞയും ഇളം നീല നിറത്തിലുമുള്ള വൈറ്റ് കളർ പ്രിന്റ് സാരിയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈയൊരു ചിത്രങ്ങളിൽ താരത്തിന്റെ കോസ്റ്റ്യൂമിനേക്കാൾ ഉപരി നിഖിലയുടെ ചിരി തന്നെയാണ് ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ടത്.

അധികം ആഭരണങ്ങളോ ചമയങ്ങളോ ഒന്നുമില്ലാതെ ക്യൂട്ട് ചിരിയുമായി നിൽക്കുന്ന ഈ ഒരു ചിത്രങ്ങളുടെ ക്യാമറക്കു പിന്നിൽ സെലിബ്രിറ്റി മോഡൽ ഫോട്ടോഗ്രാഫറായ അരുൺ പയ്യടി മീത്തലാണ്. മാത്രമല്ല ഈ ഒരു ഫോട്ടോഷൂട്ടിനായി താരത്തെ മേക്കപ്പ് കൊണ്ട് സജ്ജമാക്കിയത് ഫെമി ആന്റണിയാണ്. “സിലൗട്ടുകൾ ഒഴുകട്ടെ. എന്തു പറയുന്നു?” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് ആരാധകർക്കിടയിൽ പ്രിയപ്പെട്ടതായി മാറിയതോടെ നിരവധി പേരാണ് കമന്റുകളിൽ രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്.