നിക്കി ഗൽറാണി വിവാഹിതയായി. നിക്കി ഇനി ആദി പിനിഷെട്ടിക്ക് സ്വന്തം. വൈറലായി താര വിവാഹ ചിത്രങ്ങൾ | Nikki Galrani wedding news

സൗത്ത് ഇന്ത്യൻ സിനിമാലോകത്ത്‌ നിരവധി ഗ്ലാമറസ് വേഷങ്ങൾ കൊണ്ട് സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണല്ലോ നിക്കി ഗൽറാണി. അഭിനയത്തിനു പുറമേ മോഡലിംഗ് മേഖലയിലും ഏറെ ആരാധകരെ സൃഷ്ടിച്ചെടുത്ത താരം തമിഴ്, മലയാളം ഭാഷയിലെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായിക കൂടിയാണ്. നിവിൻ പോളിയെ നായകനാക്കി അബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലൂടെയാണ് താരം മോളിവുഡിൽ അരങ്ങേറുന്നത്.

മാത്രമല്ല ഈ ഒരു സിനിമയുടെ വലിയ വിജയത്തിനുശേഷം മലയാള സിനിമാ ലോകത്ത് നിന്നും നിരവധി അവസരങ്ങളായിരുന്നു നിക്കിയെ തേടിയെത്തിയിരുന്നത്. തുടർന്ന് ദിലീപ് നായകനായി പുറത്തിറങ്ങിയ ” ഇവൻ മര്യാദ രാമൻ” എന്ന ചിത്രത്തിലെ നായികാവേഷം കൂടി ലഭിച്ചതോടെ മലയാള സിനിമയിൽ ഏറെ താരമൂല്യമുള്ള തെന്നിന്ത്യൻ നായികയായിരുന്ന മാറുകയായിരുന്നു. മാത്രമല്ല വെള്ളിമൂങ്ങ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, ധമാക്ക,രാജമ്മ അറ്റ് യാഹൂ എന്നീ സിനിമകളിലൂടെ

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറാനും ഇവർക്ക് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെയേറെ സജീവമായി ഇടപെടുന്ന താരമായതിനാൽ ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കിടയിൽ വളരെവേഗം തരംഗമായി മാറാറുണ്ട്. മാത്രമല്ല നടൻ ആദി പിനി ഷെട്ടിയുമായുള്ള നിക്കിയുടെ വിവാഹവാർത്ത ഏറെ ആഘോഷപൂർവ്വമായിരുന്നു ആരാധകർ കൊണ്ടാടിയിരുന്നത്. വിവാഹങ്ങൾക്ക് മുന്നോടിയായുള്ള

ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങളുടെ വിവാഹചിത്രങ്ങൾ ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് നിക്കി ഗൽറാണിയും ആദി പിനിഷെട്ടിയും. “സ്നേഹം ആഘോഷിക്കുന്നു ഞങ്ങളുടെ എല്ലാ സ്നേഹിതരുടെയും സാന്നിധ്യത്തിൽ വിവാഹം കഴിക്കുന്നത് യഥാർത്ഥത്തിൽ ഞങ്ങൾ എന്നും നെഞ്ചേറ്റുന്ന

ഒരു നിമിഷമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര നടത്തുമ്പോൾ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും ഞങ്ങൾ തേടുന്നു” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ താര വിവാഹചിത്രങ്ങൾ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ആരാധകർക്ക് ഉൾപ്പെടെയുള്ളവർ ആശംസകളുമായി എത്തുകയും ചെയ്തിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ മാർച്ച് 24 നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നത്.Nikki Galrani wedding news.

Rate this post