പാട്ട് പാടി പേളി. തുള്ളികളിച്ച് നില മോൾ. ആഘോഷത്തിമർപ്പിൽ ജന്മദിനാഘോഷം.
മലയാളം സിനിമാ – ടെലിവിഷൻ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചില താര കുടുംബങ്ങളിൽ ഒന്നാണ് പേളി മാണിയും കുടുംബവും. ഒരു അഭിനേത്രി എന്നതിലുപരി ടെലിവിഷൻ അവതാരകയായും യൂട്യൂബറായും ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയും പ്രേക്ഷകരെയും നേടിയെടുക്കാൻ പേളി മാണിക്ക് സാധിച്ചിരുന്നു. ദുൽഖർ നായകനായി 2013 ൽ പുറത്തിറങ്ങിയ ” നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി” എന്ന ചിത്രത്തിലൂടെയാണ്
പേളി അഭിനയലോകത്ത് എത്തുന്നതെങ്കിലും പിന്നീട് ഏതൊരു യുവ താരത്തിനും ലഭിക്കാത്ത രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. മാത്രമല്ല മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി പേളി എത്തിയതോടെ താരത്തിന്റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. ബിഗ് ബോസിനുള്ളിൽ പൂവിട്ട പ്രണയം തന്റെ ജീവിതത്തിലേക്ക് ചേർത്തു വെക്കുമ്പോൾ പേളിയും ശ്രിനിഷുമായുള്ള