‘അറബികുത്ത് ‘ ഡാൻസുമായി നില ബേബി; വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ|Nila baby viral video

മലയാളി പ്രേക്ഷകരുടെ ഇഷ്ട താര കുടുംബമാണ് ‘പേർളിഷ് ‘ എന്ന പേളി മാണി, ശ്രീനിഷ് ദമ്പതികളുടെ കുടുംബം. മലയാളം സിനിമകളിൽ അഭിനേത്രിയായും, റിയാലിറ്റി ഷോകളിലൂടെ അവതാരികയായി തിളങ്ങിയ പേളി മാണി മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് മിനിസ്ക്രീൻ താരമായ ശ്രീനിഷിനെ പരിചയപ്പെടുന്നതും, ഇവർ തമ്മിൽ പ്രണയത്തിലാകുന്നതും. പേളിയും ശ്രീനിഷും ആയുള്ള ഈ പ്രണയവും വിവാഹവും മലയാളി പ്രേക്ഷകർ

ഇരുകയ്യോടെയാണ് സ്വീകരിച്ചത്. വിവാഹത്തിനുശേഷവും പേളിയും ശ്രീനിഷും തങ്ങളുടെ സ്വകാര്യ സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇവരുടെയും ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി നില മോൾ കൂടി ഇവരുടെ താര കുടുംബത്തിലേക്ക് കടന്നു വന്നതോടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയ താര കുടുംബമായി പേർളിഷ് മാറുകയായിരുന്നു. പേളി തൻറെ യൂട്യൂബ് ചാനലിൽ കൂടെയും അതേപോലെ തന്നെ സോഷ്യൽ

മീഡിയ അക്കൗണ്ടുകളിലൂടെയും നില മോളുടെ കുസൃതികൾ നിറഞ്ഞ ദൃശ്യങ്ങളും വീഡിയോകളും പങ്കുവെക്കാറുള്ളതാണ്. നിമിഷനേരം കൊണ്ടാണ് ആണ് നില മോളുടെ വീഡിയോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ നില മോൾ വീട്ടിൽ വച്ച് ‘അറബിക്കുത്ത് ‘ എന്ന പാട്ടിന് ചുവടുവെക്കുന്ന ദൃശ്യങ്ങളാണ് പേളി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ‘നില ബേബിടെ അറബിക്കുത്ത് ‘ എന്ന ക്യാപ്ഷനോടെയാണ്

പേളി വീഡിയോ പങ്കുവെച്ചത്. നില മോളെ കിച്ചൻ സ്ലാബിൽ ഇരുത്തികൊണ്ടാണ് പേളി മാണി അറബിക്കുത്ത് പാട്ടിനുള്ള ചുവടുകൾ പരിശീലിപ്പിക്കുന്നത്. വളരെ സന്തോഷവതിയായ നില മോൾ അമ്മ പേളി മാണി കാണിക്കുന്ന ചുവടുകൾ അതേപോലെ ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വീഡിയോ ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം പേരാണ് സോഷ്യൽ മീഡിയയിലൂടെ മാത്രം കണ്ടിരിക്കുന്നത്. നില മോളുടെ ഇത്തരം കുസൃതി നിറഞ്ഞ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. Nila baby viral video

A post shared by Pearlish Nila obsessed❤️ (@my_soul_pearlish)