ഇത്രയും വലുതായോ പേളിയുടെ മകൾ ; നില ബേബിയുടെ കുറുമ്പ് കണ്ടോ ?!! നില ബേബി റോക്ക് സ്റ്റാർ |Nila Pearlish Funny Viral video Malayalam
Nila Pearlish Funny Viral video Malayalam: മലയാളികൾക്ക് സുപരിചിതരായിട്ടുള്ള താരമാണ് ശ്രീനിഷും പേളി മാണിയും. അവതാരിക, അഭിനയത്രി,യൂട്യൂബർ, ഗായിക തുടങ്ങി നാനാ മേഖലയിലും തന്റെ കഴിവ് പേളി രേഖപ്പെടുത്തിയപ്പോൾ അഭിനേതാവ് എന്ന നിലയിൽ തിളങ്ങി നിൽക്കുകയാണ് ശ്രീനിഷ്. ഇരുവരും ബിഗ് ബോസ് വേദിയിലൂടെയാണ് ജീവിതത്തിൽ ഒന്നിക്കാം എന്ന തീരുമാനം എടുക്കുന്നത്. പരസ്പരം കുറുമ്പു കാണിച്ചും തമാശകൾ ഒപ്പിച്ചും കടന്നു പോകുന്ന ഇവരുടെ ജീവിതം എന്നും തെല്ല് അത്ഭുതത്തോടെ തന്നെയാണ്
ആരാധകർ നോക്കിക്കാണുന്നത്. ജീവിതം ഓരോ നിമിഷവും എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന് ഈ താര ദമ്പതികൾ നമുക്ക് കാണിച്ചുതരുന്നു. ഇരുവരെയും സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയുണ്ടായി. അതിനുശേഷം ഇവർക്ക് നില എന്ന പെൺകുട്ടി ജനിച്ചപ്പോൾ അവളുടെ വിശേഷങ്ങൾ നിറഞ്ഞ കയ്യടിയോടെ തന്നെയാണ് മലയാളികൾ ഏറ്റെടുത്തത്. ഇന്ന് അച്ഛനെയും അമ്മയെയും കാൾ താരമൂല്യമുള്ള ആളാണ് നില ബേബി.
നിലയുടെ ഓരോ വീഡിയോകളും സമൂഹമാധ്യമങ്ങൾ നിമിഷനേരം കൊണ്ടാണ് ആളുകൾ ഏറ്റെടുക്കുന്നത്. താരത്തിന്റെ ഫോട്ടോകളും വീട്ട് വിശേഷങ്ങളും ഒക്കെ അച്ഛനും അമ്മയും മത്സരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി സോഷ്യൽ മീഡിയയിൽ നിറയുന്നത് നിലയുടെ കുട്ടിക്കുറുമ്പുകളാണ്. ബക്കറ്റിലിരുന്ന് വെള്ളത്തിൽ കളിച്ച് കുളി ആസ്വദിക്കുന്ന നിലയുടെ വീഡിയോയ്ക്ക് ഒപ്പം തന്നെ കബോർഡിനുള്ളിലും ബെഡ്ഷീറ്റിന് അടിയിലും ഒളിച്ചിരിക്കുന്ന
കുട്ടിക്കുറുമ്പത്തിയേയും കാണാൻ കഴിയുന്നു. ഈ വെള്ളത്തിലെ കുറുമ്പ് ഞാൻ ആസ്വദിക്കുന്നു. കാരണം ഞാൻ ഒരു അക്വാ ഫിഷ് ആണ് എന്ന അടിക്കുറിപ്പോടെ നില പേളിഷ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കപ്പെട്ട ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്
View this post on Instagram