അച്ചോടാ.. നിലമോളുടെ ചിരി കണ്ടോ പേളിയുടെ പോലെ തന്നെ. 😍😍 ശ്രീനിയുടെ കളി കണ്ട് ചിരിയടക്കാനാവാതെ നിലമോൾ.!! [ക്യൂട്ട് വീഡിയോ]

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് പേർളിയും ശ്രീനിഷും. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒടുവില്‍ മാര്‍ച്ച് ഇരുപതിനാണ് താരം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനനം മുതല്‍ എല്ലാ കാര്യങ്ങളും വീഡിയോയായി പുറത്തു വിട്ടിരുന്നു. നില ശ്രീനിഷ് എന്ന കുഞ്ഞും ആരാധകർക്ക് ഏറെ പ്രിയപെട്ടതാണ്.

സമൂഹ മാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇവർ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ പോലും നിമിഷനേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്. അത്തരത്തിൽ യൂട്യൂബ് ചാനലിലൂടെയുടെയും നവമാധ്യമങ്ങളിലൂടെയും പേർളി തന്നെയാണ് പുതിയ വിശേഷവുമായി എത്തിയിരിക്കുന്നത്.

A post shared by Pearle Maaney (@pearlemaany)

മകൾ നിലയുടെ വരവോടുകൂടി പേളിയുടെയും ശ്രീനിഷിന്റെയും ലോകം അവളോടൊപ്പമാണ്. നിലയുടെ പുതിയ ഫ്രണ്ടിനെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് പേളി പങ്കുവെച്ചിരിക്കുന്നത്. ഒരു പാവയെ ചലിപ്പിക്കുന്നത് കണ്ട് പൊട്ടിച്ചിരിക്കുന്ന നിലമോളുടെ വീഡിയോ ആണിത്.. അവളുടെ ചിരിയിൽ എന്റെ ഹൃദയ മിടിപ്പ് പോലും നിലച്ചു പോകുന്നു എന്നാണ് പേളി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

പേര്ളിഷ് വീഡിയോയോകൾക്ക് നിരവധി ആരാധകരാണുള്ളത്. ഇതേ സ്നേഹത്തോടു കൂടെത്തന്നെ നിലമോളുടെ വിശേഷങ്ങളറിയാനും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ എല്ലാം വൈറൽ ആയി മാറാറും ഉണ്ട്. മിക്കവയും ട്രെൻഡിങ്ങിൽ സ്ഥാനം പിടിച്ചവയും. എന്തായാലും നിരവധി പേരാണ് നിലമോളുടെ ക്യൂട്ട് ചിരി കണ്ട് കമന്റുകളുമായി എത്തുന്നത്.

Rate this post