പേർളി മാണിയുടെ വിശേഷം; അമ്മയ്ക്കും അച്ഛനുമൊപ്പം മകൾ നില; ആലുവയിൽ നിന്നും സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് താരം!! | Nila’s day at Pearle Maany Home

Nila’s day at Pearle Maany Home : മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും ആണ് പേർളി മാണി. മഴവിൽ മനോരമയിലെ D4 ഡാൻസ് പരിപാടിയിലെ അവതാരകയയാണ് താരം പ്രേക്ഷകർക്ക് മുമ്പിൽ ആദ്യം എത്തുന്നത്. പേർളിയുടെ അവതരണ ശൈലിയും പെരുമാറ്റവും പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു അതുകൊണ്ട് തന്നെ പേർളിക്ക് ആരാധകർ ഏറെയാണ്. പിന്നീട് ശ്രീനിഷുയുമായി പ്രണയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇന്ന് കേരളത്തിൽ ആരാധകർ കൂടുതലുള്ള

ഒരു കുടുംബം കൂടിയാണ് താരത്തിന്റേത്. പേർളി മാണിയുടെ ഗർഭകാലം മുഴുവൻ വളരെ ലൈവ് ആയിരുന്നു. ഇപ്പോൾ മകൾ ജനിച്ച ശേഷവും ഒന്നും വിടാതെ എല്ലാ കുടുംബവിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്ക് ഇടയിൽ എത്തിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്റ്റീവ് ആണ് പേർളിയും കുടുംബവും. കുഞ്ഞ് നിലയ്ക് വരെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ കുടുംബം എല്ലാവര്ക്കും വളരെ

സുപരിചിതമാണ്. ഇപ്പോഴിതാ മകൾ നിലയുമൊത്ത് പേർളിയുടെ അമ്മയും അച്ഛനും കളിക്കുന്ന ചിത്രം വൈറൽ ആവുകയാണ്. നിലയുടെ ഒരു ചിത്രവും അമ്മമ്മ നിലയെ ഭക്ഷണം കഴിപ്പിക്കുന്നതും, താരത്തിന്റെ അച്ഛൻ നിലയുമൊത്ത് മുറ്റത്ത് കളിക്കുന്നതുമായ ചിത്രങ്ങൾ ആണ് പേർളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘നിലാസ് ഡേ അറ്റ് ആലുവ’ എന്ന അടിക്കുറുപ്പോടു കൂടിയാണ് ചിത്രങ്ങൾ താരം ഫേസ് ബുക്കിൽ ആരാധകർക്ക് ആയി പങ്കുവെച്ചത്.

മകൾ നിലയക്കും ആരാധകർ ഏറെയാണെന്ന് കമ്മന്റ് ബോക്സ് തെളിയിക്കും. ഒട്ടേറെ സ്നേഹ പ്രകടനങ്ങൾ ആണ് കിട്ടികൊണ്ടിരിക്കുന്നത്. മകളുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ എപ്പോഴും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സ്വന്തമായി യുട്യൂബ് ചാനൽ ഉള്ള താരത്തിന് പ്രേക്ഷകരും ഏറെയാണ്. കല്യണത്തിനും പ്രസവത്തിനു ശേഷവും തന്റെ കരിയറിന് വേണ്ടി ഒരു ബ്രേക്കും താരം എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ മലയാളികൾക്ക് എന്നും സുപരിചിത ആണ് പേർളിയും കുടുംബവും.