ഇവൾ എത്ര വലുതായാലും കുഞ്ഞു നിലയായി ഞങ്ങൾക്കൊപ്പം ഉണ്ടാകും..😍😍 നിലാബേബിയുടെ ഇംപ്രഷൻ വീഡിയോ പങ്കുവെച്ച് പേളിയും ശ്രീനിഷും 👌👌

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുത്ത താരമാണ് പേളി മാണിയും ശ്രീനിഷും. ഇരുവരുടെയും ജീവിതങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രണയവും വിവാഹവും കുഞ്ഞിൻറെ ജനനവും ഒക്കെ സൈബർ ഇടങ്ങൾ വലിയ ആഘോഷമാക്കി ആണ് കൊണ്ടാടിയത്. നിലയുടെ വിശേഷങ്ങൾക്കായി

മലയാളികൾ ഒന്നടങ്കം കാത്തിരിക്കാറുണ്ട്. ബിഗ്ബോസ് വേദിയിലെത്തിയ ശേഷമായിരുന്നു പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. വേദിയിൽ വച്ച് തന്നെ പേളി ശ്രീനിഷിനോടുള്ള തൻറെ പ്രണയം തുറന്നുപറഞ്ഞത് മലയാളികൾ കണ്ടറിഞ്ഞ വാർത്ത തന്നെയാണ്. ഏറ്റവും ഒടുവിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞതും നില എന്ന കുഞ്ഞു മാലാഖ കുട്ടിക്ക് പേളി ജന്മം നൽകിയതും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ തൊട്ടറിഞ്ഞതാണ്..

മില്യൺ കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. പങ്കുവെച്ച് നിമിഷ നേരങ്ങൾ കൊണ്ട് വീഡിയോകൾ ഓരോന്നും വൈറൽ ആയി മാറുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിലായി താരം പങ്കു വെച്ചിരിക്കുന്ന വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിലയുടെ ആദ്യത്തെ ഇംപ്രഷൻ വീഡിയോയാണ് ഇപ്പോൾ പേളി യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. അപ്‌ലോഡ് ചെയ്തിട്ട് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ എങ്കിൽ പോലും ലക്ഷക്കണക്കിന്

വ്യുവേഴ്സ് ആണ് വീഡിയോയ്ക്ക് ഉള്ളത്. അതീവ രസകരമായാണ് വീഡിയോ തുടങ്ങുന്നത്. നിലയെ കുളിപ്പിച്ചു കൊണ്ട് എത്തുന്ന പേളിയുo തുടർന്ന് അമ്മയും കുഞ്ഞും ഒന്നിച്ചുള്ള വർത്തമാനങ്ങളും ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ആണ് നിലയുടെ ​ഇംപ്രഷൻ ചെയ്യുന്നത്. കുഞ്ഞു നിലയുടെ കൈകളും കാലും ഒരു ദ്രാവകത്തിൽ ഇറക്കിവെച്ചാണ് ശില്പം ഉണ്ടാക്കിയത്. എന്തൊക്കെയായാലും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരിക്കുകയാണ് പേളിയുടെ ഏറ്റവും പുതിയ വീഡിയോ.