നാളുകൾക്ക് ശേഷമുള്ള തകര്‍പ്പന്‍ ഡാന്‍സുമായി നിത്യ ദാസും മകളും. അമ്മയും മകളും വീണ്ടും പൊളിച്ചടുക്കി എന്ന് ആരാധകർ. വീഡിയോ | Nithya Das and daughter dance reel
Nithya Das and daughter dance reel: വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നായികയാണ് നിത്യ ദാസ്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും താരം ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിൽ സജീവമാണ് നിത്യ ദാസ്. നിത്യ മാത്രമല്ല മകള്‍ നൈനയും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ, മകൾ നൈനയ്ക്കൊപ്പമുള്ള വീഡിയോയാണ് നിത്യ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ചേർന്ന് സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് റിലീസായ വൺ പൊസിഷൻ എന്ന ഇംഗ്ലീഷ് സോങ്ങിന് ചുവട് വെച്ചാണ് ഇരുവരും രംഗത്ത് എത്തിയിരിക്കുന്നത്. കുറച്ച് ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീഡിയോ പങ്കു വെച്ചിട്ടുള്ളത്.
അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ബ്ലൂ ജീൻസും കറുത്ത ക്രോപ് ടോപ്പുമാണ് ഇരുവരുടെയും വേഷം. ഒറ്റനോട്ടത്തിൽ ഇരുവരും സഹോദരിമാരെ പോലെയാണ്. ഇരുവരെയും ഒരുമിച്ച് ഒരു സ്ക്രീനിൽ കാണുമ്പോൾ ‘ചേച്ചിയെയും അനിയത്തിയെയും പോലെ ഉണ്ടല്ലോ’ എന്നാണ് വീഡിയോയിക്ക് താഴെ ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. റീൽ വിഡിയോയിലൂടെ ഇരുവരും നിരവധി ആരാധകരെ
ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അതെല്ലാം കൊച്ചുകൊച്ചു സന്തോഷങ്ങൾക്കു വേണ്ടി ചെയ്യുന്നതാണെന്നു മുൻപ് നിത്യ വെളിപ്പെടുത്തിരുന്നു. ഇതിനു മുൻപും മകൾക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ നിത്യ ദാസ് പങ്കുവച്ചിട്ടുണ്ട്. 2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യ ദാസിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങി ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.