ഇത് നിത്യ മേനോൻ തന്നെയാണോ. താരത്തിന്റെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ. Nithya Menen latest photos

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണല്ലോ നിത്യ മേനോൻ. തന്റെ പതിനേഴാം വയസ്സിൽ തന്നെ അഭിനയ ലോകത്ത് എത്തിയ താരം മലയാളത്തിനു പുറമേ കന്നഡ തെലുങ്ക് സിനിമാ ലോകത്തും നിറസാന്നിധ്യമാണ്. കന്നട സിനിമയിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും കെപി കുമാറിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ” ആകാശഗോപുരം” എന്ന ചിത്രത്തിലൂടെ

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിൽ ഒരാളായി മാറുകയായിരുന്നു ഇവർ. മലയാളത്തിന് പുറമേ മറ്റ് സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രികളിലും സജീവസാന്നിധ്യമായ താരത്തിന് വലിയൊരു ആരാധകവൃന്ദവും ഉണ്ട്. മാത്രമല്ല മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം ഈയിടയ്ക്ക് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ഏതൊരു ഇൻഡസ്ട്രിയലും ഏതൊരു നായികയും നേരിടുന്നത് പോലെ നിരവധി ബോഡി ഷെയ്മിങ്

nithya

പരിഹാസങ്ങൾക്കും താരം ഒരുവേള പാത്രമായിരുന്നു. താരത്തിന്റെ ശരീരത്തെ പറ്റിയും മറ്റും നിരവധി ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ വിമർശകർക്ക് ബോഡി ട്രാൻസ്ഫോർമേഷനിലൂടെ വായടപ്പൻ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ഇവർ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ കണ്ട് ആരാധകർ ആദ്യമൊന്ന് അമ്പരക്കുകയായിരുന്നു. ബ്ലാക്ക് നിറത്തിലുള്ള വസ്ത്രങ്ങൾ

അണിഞ്ഞു കൊണ്ട് സ്ലിം ബ്യൂട്ടിയായുള്ള ബോൾഡ് സ്റ്റൈലിഷ് ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം പലപ്പോഴും തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് എങ്കിലും ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും തരംഗമായി മാറുകയായിരുന്നു. തെലുങ്കിലെ പ്രമുഖ റിയാലിറ്റി ഷോയായ തെലുങ്ക് ഇന്ത്യൻ ഡോൾ എന്ന പരിപാടിയിലെ ജഡ്ജിയായി എത്തിയപ്പോൾ പകർത്തിയ ഈയൊരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് വൈറലായി മാറിയതിനാൽ നിരവധി ആരാധകരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. Nithya Menen latest photos

nithya menon