വീണ്ടും സോഷ്യൽ മീഡിയയിൽ കയ്യടി നേടി നിത്യാദാസും മകളും.!! രണ്ട് ലുക്കും പൊളിയെന്ന് ആരാധകർ.!!
മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായിരുന്നു നിത്യദാസ്. ചുരുക്കം ചില സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. പറക്കും തളിക എന്ന സിനിമയിലെ നിത്യയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. ദിലീപിനൊപ്പം അരങ്ങേറ്റം കുറിച്ച നായിക ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച നടിയായി തന്നെ പേരെടുത്തു. എന്നാൽ വിവാഹ ശേഷം സിനിമയോട് വിട പറഞ്ഞു. ഈ പറക്കും തളിക എന്ന
ചിത്രത്തിലൂടെയാണ് നിത്യ ദാസിന്റെ സിനിമാ പ്രവേശം. കണ്‍മഷി എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായി. വിവാഹ ശേഷമാണ് നിത്യ സീരിയലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് പല പരിപാടികളിലൂടെയും മലയാളികളുടെ മുന്നിലേക്ക് വീണ്ടും എത്തി. പഴയതിലും ചുറുചുറുക്കോടെ നിത്യ പ്രത്യക്ഷപ്പെട്ടപ്പോൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോൾ മിനിസ്ക്രീനിലും നിറഞ്ഞുനിൽക്കുകയാണ് താരം.