അച്ഛന്റെ വലിയ ഫോട്ടോ എന്തിനാണ് റോഡരികിൽ വച്ചിരിക്കുന്നത്.!! മകൾ ട്രീസയുടെ കൊച്ചു കൊച്ചു സംശയങ്ങളെക്കുറിച്ച് വാചാലനായി നിവിൻ പോളി | Nivin Pauly about his daughter
Nivin Pauly about his daughter: ഏറെ പ്രതീക്ഷകൾ ഏതുമില്ലാതെ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങി വൻവിജയം കൈവരിച്ച “മലർവാടി ആർട്സ് ക്ലബ്” എന്ന ചിത്രം മലയാള സിനിമ ലോകത്തിന് സമ്മാനിച്ച നായകനാണല്ലോ നിവിൻപോളി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ ആരാധന പാത്രമാവാനും സിനിമാപ്രേമികൾ എന്നും ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിക്കാനും താരത്തിന് സാധിച്ചിരുന്നു. സിനിമാ പാരമ്പര്യം ഏതുമില്ലാതെ ഇന്ന്
സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രിയിലെ ഏറ്റവും ആരാധകരുള്ള യുവ നടൻ കൂടിയാണ് നിവിൻപോളി. അതിനാൽ തന്നെ മൂന്ന് വർഷങ്ങളുടെ ദീർഘമായ ഇടവേളക്കുശേഷം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ” മഹാവീര്യർ” എന്ന സിനിമയിലൂടെ ശക്തമായ ഒരു തിരിച്ചു വരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. അബ്രിദ് ഷൈനിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ഒരു ചിത്രത്തിൽ നിവിൻ പോളിക്ക് പുറമേ ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ
മഹാവീര്യർ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിൽ മകൾ റോസ് ട്രീസയുടെ കൊച്ചു കൊച്ചു കുസൃതി നിറഞ്ഞ സംശയങ്ങളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. അവളിലെ കുഞ്ഞു മനസ്സിന് തന്റെ അച്ഛൻ ഒരു നടനാണെന്ന കാര്യം മനസ്സിലായിട്ടില്ല. ഒരു ദിവസം സ്കൂളിൽ നിന്നും കാറിൽ വീട്ടിലെത്തിയ ശേഷം, അച്ഛന്റെ വലിയ ഫോട്ടോ എന്തിനാണ് റോഡരികിൽ വച്ചിരിക്കുന്നത് എന്ന് അവൾ ചോദിച്ചു.
അപ്പൻ സിനിമകളിൽ അഭിനയിക്കുന്നത് കൊണ്ടാണ് ഇത്തരം ചിത്രങ്ങൾ വയ്ക്കുന്നത് എന്ന് താൻ മറുപടി കൊടുക്കുകയും ചെയ്തുവെന്ന് നിവിൻ പോളി പറയുന്നുണ്ട്. മാത്രമല്ല മറ്റൊരിക്കൽ, സ്കൂളിലെ രണ്ടു ചേച്ചിമാർ അപ്പയോട് അന്വേഷണം പറയണമെന്ന് തന്നോട് പറഞ്ഞിരുന്നു എന്നും എന്തിനാണ് അവർ അപ്പയോട് അന്വേഷണം പറയുന്നത് എന്നുമായിരുന്നു അവളുടെ സംശയമെന്നും നിവിൻ പോളി പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളൊന്നും അവർക്ക് മനസ്സിലാക്കാനുള്ള പ്രായമാകാത്തതിനാൽ അവൾക്ക് തൃപ്തിപ്പെടുന്ന രീതിയിലാണ് താൻ മറുപടി നൽകാറുള്ളത് എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.