ഒന്ന് ചൊറിഞ്ഞു നോക്കിയതാ.!! പുള്ളി കേറി മാന്തി.. ഒരു കിടിലൻ ആക്ഷൻ ത്രില്ലറിനെ കുറിച്ചറിയൂ.!!|Nobody english movie

Nobody english movie : കഥാനായകനായ ഹച്ച് മൻസെലിന്റെ ജീവിതം അച്ചിലിട്ട പോലെ മുന്നോട്ടുപോകുന്ന സമയമാണ്. കുടുംബവും കുട്ടികളുമൊക്കെയായാണ് അദ്ദേഹം മുന്നോട്ട് പോവുന്നത്. എല്ലാദിവസവും ഒരേപോലെയുള്ള ദിനചര്യകളിലൂടെയായിരുന്നു അദ്ദേഹം കടന്നുപോയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി രണ്ട് അതിഥികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നു. ആ അതിഥികൾ മറ്റാരുമായിരുന്നില്ല, മോഷ്ടാക്കളായിരുന്നു. അവർ അവിടെ നിന്ന് മൂല്യമുള്ളതൊന്ന് മോഷ്ടിക്കുകയും ചെയ്തു.

എന്നാൽ വിട്ടുകൊടുക്കാൻ നമ്മുടെ കഥ നായകൻ തയ്യാറായില്ല. തന്നെ ചൊറിഞ്ഞവരെ മാന്താൻ തന്നെയാണ് ഇദ്ദേഹം തീരുമാനിച്ചത്. പക്ഷേ വലിയൊരു മാഫിയയുടെ മുന്നിലേക്കാണ് പിന്നീട് ഇദ്ദേഹം വന്നെത്തി നിൽക്കുന്നത്. എന്നാൽ പിന്നീടങ്ങോട്ട് ഹച്ച് മൻസെലിന്റെ അഴിഞ്ഞാട്ടമാണ്. 2021ൽ പുറത്തിറങ്ങിയ ഒരു തകർപ്പൻ ആക്ഷൻ ത്രില്ലറാണ് നോബഡി ( Nobody ). തുടക്കം തൊട്ട് അവസാനം വരെ ആസ്വദിച്ച് കാണാവുന്ന ഒരു ആക്ഷൻ സിനിമ തന്നെയാണ് നോബഡി. ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള

ചിത്രത്തിൽ വളരെ വേഗത്തിൽ തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽപോലും മടുപ്പ് ഉണ്ടാക്കുന്നില്ല. രോമാഞ്ചം തോന്നിക്കുന്ന തകർപ്പൻ ആക്ഷൻ സീനുകൾ തന്നെയാണ് ഈ സിനിമയെ ഏറ്റവും മനോഹരമാക്കുന്നത്. സിനിമയുടെ പശ്ചാത്തല സംഗീതവും ആക്ഷൻ രംഗങ്ങൾക്കിടയിൽ വരുന്ന പാട്ടുകളൊക്കെ മികച്ച അനുഭവം സമ്മാനിക്കുന്നു. സിനിമയുടെ എഡിറ്റിങ്ങും പ്രശംസിക്കപ്പെടേണ്ട ഒരു കാര്യമാണ്. അനാവശ്യ സീനുകൾ ഒന്നും തന്നെയില്ല എന്നുള്ളത് സിനിമയെ

കൂടുതൽ മികവുറ്റതാക്കുന്നു. നായകനായി വേഷമിട്ട ബോബ് തന്റെ റോൾ വൃത്തിയായി ചെയ്തു വെച്ചിട്ടുണ്ട്. നായകന്റെ അച്ഛനായി വന്ന ക്രിസ്റ്റഫർ ലോയിഡും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് കയ്യടി നേടുന്നുണ്ട്. ആക്ഷൻ സിനിമകളുടെ തലത്തൊട്ടപ്പനായ ജോൺ വിക്കുമായി സാമ്യം പുലർത്തുന്ന സിനിമ കൂടിയാണ് നോബഡി. ചുരുക്കത്തിൽ ഒരു തകർപ്പൻ ആക്ഷൻ എന്റർടൈൻമെന്റ് സിനിമ.അതാണ് നോബഡി.ജോൺ വിക്ക് സമ്മാനിക്കുന്ന പോലെയുള്ള ഒരു എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകാൻ നോബഡിക്കും കഴിയുന്നുണ്ട്. ആക്ഷൻ ത്രില്ലർ പ്രേമികൾ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത സിനിമ കൂടിയാണ് നോബഡി.