കല്യാണം കഴിഞ്ഞപ്പോൾ അവൾ പഠിത്തം നിർത്തി.! വെല്ലുവിളികളെ അതിജീവിച്ച് അവൾ വക്കീലായി.! തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് നോബി മാർക്കോസ്.|Noby Marcose about his marriage.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യതാരമാണ് നോബി മാർക്കോസ്. കോമഡി സ്റ്റാർസ്, സ്റ്റാർ മാജിക്ക് തുടങ്ങിയ ഷോകളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച നോബി പ്രേക്ഷകർക്കെന്നും അവരുടെ വീടുകളിൽ സ്ഥിരം ചിരിവിരുന്നൊരുക്കുന്ന അതിഥി തന്നെ. ബിഗ്ഗ്‌ബോസ് ഷോയിലും നോബി പങ്കെടുത്തിരുന്നു. ബിഗ്ഗ്‌ബോസിലെ നോബിയുടെ പ്രകടനം സോഷ്യൽ മീഡിയയിലുൾപ്പെടെ വൻ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

ഈയിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പണം തരും പടം എന്ന ഷോയിലും താരം അതിഥിയായി എത്തിയിരുന്നു. ഷോയിൽ വെച്ച് അവതാരകൻ ജഗദീഷ്, വിവാഹത്തിനുമുൻപുള്ള പ്രണയത്തെക്കുറിച്ച് നോബിയോട് ചോദിച്ചിരുന്നു. തന്റെ സ്കിറ്റെല്ലാം കണ്ട് അതിഷ്ടപ്പെട്ടു വന്നയാളാണ് ജീവിതത്തിൽ പ്രണയജാലകം തുറന്നത്. അവൾ പിന്നീട് തന്റെ ഭാര്യയായി. ഭാര്യ പഠിക്കുന്ന കോളേജിൽ ഒരിക്കൽ സ്കിറ്റ് അവതരിപ്പിക്കാൻ പോയിട്ടുണ്ടെന്ന്

noby and family1 11zon

നോബി പറയുന്നു. രണ്ടുപേരും രണ്ട് മതത്തിൽ പെട്ടവർ. അതായിരുന്നു ഞങ്ങൾക്കിടയിലെ വലിയ വെല്ലുവിളി. ഫോണിലൂടെ തുടങ്ങിയ പ്രണയം റെജിസ്റ്റർ മാര്യേജ് എന്ന കടമ്പയിലെത്തി. വിവാഹം റെജിസ്റ്റർ ചെയ്യുന്ന സമയത്ത് രണ്ട് പേരുടെയും പോലീസ് സ്റ്റേഷനുകളിൽ നോട്ടീസ് പതിക്കുന്ന പതിവുണ്ടായിരുന്നു. ആ സമയം സ്കിറ്റ് ചെയ്യാൻ പോകാനൊക്കെ വലിയ ടെൻഷനായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചത് കൊണ്ട് അവൾ പഠിത്തം നിർത്തി. വലിയ നാണമായിരുന്നു അവൾക്ക്.

പിന്നീട് കുറെ കഴിഞ്ഞപ്പോൾ പഠിക്കണമെന്ന ആഗ്രഹം വീണ്ടും ഉണ്ടായി. ഇപ്പോൾ ആള് ഒരു അഭിഭാഷകയാണ്. 2014 ഫെബ്രുവരിയിലാണ് നോബിയും ആര്യയും വിവാഹിതരായത്. 2016 ൽ ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചു. ധ്യാൻ എന്നാണ് പേര്. മകൻ ധ്യാനിന്റെ കുറുമ്പകളെക്കുറിച്ചും ഷോയിൽ നോബി വാചാലനായിരുന്നു. ബിഗ്ഗ്‌ബോസ് ഷോയിൽ പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു താരമാണ് നോബി. എന്നാൽ ഷോയിൽ അവസാനം വരെയും നോബി പിടിച്ചുനിന്നെങ്കിലും കാര്യമായ മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ താരത്തിന് സാധിച്ചില്ല.കല്യാണം കഴിഞ്ഞപ്പോൾ അവൾ പഠിത്തം നിർത്തി.! വെല്ലുവിളികളെ അതിജീവിച്ച് അവൾ വക്കീലായി.! തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് നോബി മാർക്കോസ്.| Noby Marcose about his marriage.

noby and family 11zon
Rate this post