കുടുംബപ്രേക്ഷകരുടെ പ്രിയതാരം നൂബിൻ ജോണി വിവാഹിതനാകുന്നു. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Noobin Johny introducing his bride

Noobin Johny introducing his bride: കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് നൂബിൻ ജോണി. നല്ലൊരു നടനും മോഡലും, അഡ്വക്കേറ്റും കൂടിയാണ് താരം. സീരിയലിലെ സുചിത്ര എന്ന കഥാപാത്രത്തിന്റെ മകൻ പ്രതീഷ് എന്ന കഥാപാത്രമായാണ് നൂബിൻ വേഷമിടുന്നത്. സിനിമ എന്ന തന്റെ സ്വപ്നം മനസ്സിൽ കണ്ടുകൊണ്ടാണ് താരം പരമ്പരകളിൽ വേഷം ചെയ്യുന്നത്. ടെലിവിഷൻ പരമ്പരകളിൽ മാത്രമല്ല

സോഷ്യൽ മീഡിയകളിലൂടെയും നൂബിൻ ആരാധകർക്ക് സുപരിചിതനാണ്. ഷൂട്ടിംഗ് സൈറ്റുകളിലെ വിശേഷങ്ങളും കളിചിരികളും തമാശകളുമായി കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട് താരം. താരത്തിന്റെ ഉഗ്രൻ പെർഫോമൻസ് വീഡിയോകളും ഇടയ്ക്ക് സോഷ്യൽ മീഡിയകളിൽ വൈറലാകുണ്ട്‌. തന്റെ ജീവിതത്തിലെ വളരെ പ്രധാനമായ ഒരു കാര്യം നോബിൻ പ്രേക്ഷകരിൽ നിന്നും മറച്ചു പിടിച്ചിരിക്കുകയായിരുന്നു.

noobin jhony

തന്റെ പ്രണയിനിയെ ആരാധകർക്ക് മുൻപിൽ നൂബിൻ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ആ പ്രണയിനി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. “അങ്ങനെ ഏഴ് വർഷത്തെ പ്രണയത്തിനു ശേഷം ഞങ്ങൾ ഒന്നിക്കുന്നു” എന്നെ ക്യാപ്ഷനോടെയാണ് മറ നീക്കി പ്രണയിനേ ആരാധകർക്ക് പരിചയപ്പെടുത്തുന്നത്.
യൂ ട്യൂബിലൂടെ ഒരു അടിപൊളി കവർ സോങ്ങിലൂടെ ആണ് നൂബിൻ അവളെ ആരാധർക്ക് മുൻപിൽ കാണിക്കുന്നത്. പാർട്ണറുടെ പേര് ഇപ്പോഴും താരം വെളിപ്പെടുത്തിയിട്ടില്ല.

“നിറമേ “എന്ന് തുടങ്ങുന്ന ഗാനം ആണ് കവർസോങ് ആയി സെലക്ട്‌ ചെയ്തിട്ടുള്ളത്. ഈ പാട്ടിന്റെ ഡയറക്ഷൻ ബിനു സി ബെന്നി ആണ് നിർവഹിച്ചിട്ടുള്ളത്, ആൽബിൻ സെട്രിസ് ആണ് വരികൾ എഴുതിയിട്ടുള്ളത്. പ്രമോദ് പ്രിൻസ് ആണ് ആലാപനം. മറ്റ് നിരവധി ആളുകളുടെ സപ്പോർട്ടോടുകൂടി നൂബിനും പ്രിയതമയ്ക്കും വേണ്ടി ഒരു ഗാനം പിറക്കുകയായിരുന്നു. നൂബിനും പങ്കാളിക്കും നിരവധി ആശംസകൾ ആണ് ആരാധകരിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്.

noobin