ഈ ഒപ്റ്റിക്കൽ ഇല്യൂഷനിൽ ഒളിച്ചിരിക്കുന്ന ജീവികളെ മുഴുവനായി കണ്ടെത്താമോ | Optical Illusion: Can you spot animals hidden in this image

Optical Illusion: Can you spot animals hidden in this image: കാഴ്ചക്കാരുടെ കണ്ണുകളെ വിദഗ്ധമായി കബളിപ്പിക്കുന്ന വിനോദമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. അല്ലെങ്കിൽ ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് വ്യത്യസ്ത കാഴ്ചകൾ കാണാൻ കഴിയുന്ന വിനോദമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്നും പറയാം. പലർക്കും ഒരു ഒപ്റ്റിക്കൽ ഇല്യൂഷനിൽ തന്നെ അതിന്റെ നിറം, രൂപം, വലുപ്പം എന്നിവയെ ആശ്രയിച്ച് അതിൽ തെളിയുന്ന ചിത്രങ്ങൾ പലതായി ആണ് തോന്നാറുള്ളത്.

ഇത്തരത്തിൽ നിരവധി മൃഗങ്ങളുടെ ചിത്രം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ആണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ യഥാർത്ഥത്തിൽ എത്ര മൃഗങ്ങൾ ഒളിച്ചിരിക്കുന്നുണ്ട് എന്നത് ആർക്കും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. എന്നിരുന്നാലും, പലർക്കും ചിത്രത്തിൽ നാല് മൃഗങ്ങളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം ഉപയോക്താക്കളും പറയുന്നത്. ഇപ്പോൾ നിങ്ങളുടെ

ഊഴമാണ്. 40 സെക്കൻഡ് സമയം നിങ്ങൾക്ക് തരുന്നു. ഈ 40 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് എത്ര മൃഗങ്ങളെ ഈ ഒപ്റ്റിക്കൽ ഇല്യൂഷനിൽ നിന്ന് കണ്ടെത്താൻ കഴിയുന്നു എന്നത് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. അതോടൊപ്പം അവ ഏതാണെന്നും മറ്റുള്ളവരോട് പറയുക. ഇനി നിങ്ങളുടെ അവസാന ഊഴമാണ്, തന്നിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷനിലേക്ക് ശ്രദ്ധയോടെ നോക്കി കൂടുതൽ മൃഗങ്ങളെ കണ്ടെത്താൻ ഒന്നുകൂടെ ശ്രമം നടത്തുക. ഇനി ഒപ്റ്റിക്കൽ

ഇല്ല്യൂഷനിൽ വിദഗ്ധർ കണ്ടെത്തിയ ജീവികൾ ഏതൊക്കെ എന്ന് പറയാം. ഈ ഒപ്റ്റിക്കൽ ഇല്യൂഷനിൽ ആറ് മൃഗങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ചിത്രത്തിൽ വലുതായി ദൃശ്യമാകുന്ന കരടിയേയും അതിന് പിറകിലായി ഇരിക്കുന്ന പൂച്ചയെയും ഭൂരിഭാഗം പേരും ഒറ്റനോട്ടത്തിൽ തന്നെ കണ്ടെത്തിക്കാണും. ഇവ കൂടാതെ ഒരു നായ, വവ്വാൽ, കുരങ്ങ്, അണ്ണാൻ എന്നിവയും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. നേരത്തെ ഇത്രയും ജീവികളെ കണ്ടെത്താൻ സാധിക്കാത്തവർ, ഇപ്പോൾ ഈ സൂചനകൾ ലഭിച്ചശേഷം എത്ര സമയത്തിനുള്ളിലാണ് ചിത്രത്തിൽ ജീവികളെ മുഴുവനായി കണ്ടെത്തിയത് എന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Rate this post