ഒപ്റ്റിക്കൽ ഇല്ല്യൂഷനിൽ ഒരു മനുഷ്യൻ മറഞ്ഞിരിക്കുന്നു.!! ചിത്രത്തിലെ മനുഷ്യനെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുമോ | Optical illusion can you spot hidden man in this image
Optical illusion can you spot hidden man in this image: ഇന്റർനെറ്റ് ഉപയോക്താക്കൾ ഇന്ന് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന വിനോദമാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. കാഴ്ചക്കാരുടെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്തുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ മുതൽ കാഴ്ചക്കാരുടെ കണ്ണുകളെ വെല്ലുവിളിക്കുന്ന വിനോദകരമായ ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇത്തരത്തിൽ നിങ്ങളുടെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒരു ഒപ്റ്റിക്കൽ
ഇല്ല്യൂഷൻ ആണ് ഇവിടെ നിങ്ങൾ കാണുന്നത്. പ്രശസ്ത റഷ്യൻ കാർട്ടൂണിസ്റ്റായ വാലന്റിൻ ഡുബിനിൻ ഡിസൈൻ ചെയ്ത ഒരു കാർട്ടൂൺ ചിത്രമാണിത്. ഒരു നായക്കുട്ടി എല്ല് പിടിച്ചിരിക്കുന്നതായി ആണ് ഒറ്റ നോട്ടത്തിൽ കാഴ്ചക്കാരന് ഈ ചിത്രത്തിൽ കാണാൻ കഴിയുക. എന്നാൽ, ചിത്രത്തിൽ ഒരു മനുഷ്യൻ ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് കാർട്ടൂണിന്റെ സൃഷ്ടാവായ വാലന്റിൻ ഡുബിനിൻ തന്നെ പറയുന്നത്. അതോടൊപ്പം ചിത്രം കാണുന്ന കാഴ്ചക്കാരിൽ 1%
ആളുകൾക്ക് മാത്രമേ ഈ ചിത്രത്തിലെ മറഞ്ഞിരിക്കുന്ന മനുഷ്യനെ കണ്ടെത്താനാകു എന്നാണ്ണ് ചിത്രത്തിന്റെ സൃഷ്ടാവ് അവകാശപ്പെടുന്നത്. ഈ വെല്ലുവിളിയാണ് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ വെക്കുന്നത്. അതിനൊരു സമയവും നമുക്ക് നിശ്ചയിക്കാം, 11 സെക്കന്റ്. ഈ സമയത്തിനുള്ളിൽ നിങ്ങൾക്ക് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന മനുഷ്യന്റെ മുഖം കണ്ടെത്താനാകുമോ. കണ്ടെത്താനായവർ എത്ര സമയത്തിനുള്ളിൽ എങ്ങനെ കണ്ടെത്തി എന്ന്
കമെന്റ് ബോക്സിൽ പറയണേ. ഇനി, നിശ്ചിത സമയത്തിനുള്ളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷനിൽ മനുഷ്യന്റെ മുഖം കണ്ടെത്താനാകാത്തവർ വിഷമിക്കേണ്ടതില്ല. കാരണം, ചിത്രത്തിന്റെ സൃഷ്ടാവ് തന്നെ അവകാശപ്പെടുന്നത് കാഴ്ചക്കാരിൽ 1% ആളുകൾക്ക് മാത്രമേ യാതൊരു സഹായവും കൂടാതെ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മനുഷ്യനെ കണ്ടെത്താനാവു എന്നാണ്. ഇനി നിങ്ങൾക്ക് ഞങ്ങൾ ഒരു സൂചന നൽകാം. ഇപ്പോൾ നിങ്ങൾ കാണുന്ന ചിത്രം തല തിരിച്ച് പിടിക്കുക. ഇപ്പോൾ നിങ്ങൾക്ക് എന്താണോ കാണാൻ കഴിയുന്നത്, അത് കമെന്റ് ബോക്സിൽ രേഖപ്പെടുത്തുക.