Paal Kozhukattai Recipe : നമ്മുടെ നാട്ടിലെ ചില വീടുകളിൽ എങ്കിലും ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പാൽ കൊഴുക്കട്ട. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന പാൽ കൊഴുക്കട്ട തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം.
- അരിപ്പൊടി – 2 കപ്പ്
- ഉപ്പ് – 1 പിഞ്ച്
- തേങ്ങ – 1 കപ്പ്
- തേങ്ങാപ്പാൽ – 2 കപ്പ്
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച അരിപ്പൊടിയും, ഉപ്പും, തേങ്ങയുമിട്ട് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്തെടുക്കുക. മാവ് കുഴച്ചെടുക്കാൻ ആവശ്യമായ വെള്ളം നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. അതിനായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം ചൂടായി കഴിഞ്ഞാൽ മാവിലേക്ക് കുറേശ്ശെയായി ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. മാവിന്റെ ചൂട് പോയി
കഴിയുമ്പോൾ അത് നല്ല രീതിയിൽ കുഴച്ചെടുക്കണം. ശേഷം ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കാം. അടുത്തതായി തേങ്ങാപ്പാൽ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച റൈസ് ബൗളുകൾ കൂടി ഇട്ട് നല്ലതുപോലെ വേവിച്ചെടുത്ത ശേഷം ചൂടോടുകൂടി സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Paal Kozhukattai Recipe Credit :