ജനിച്ച് 15 ദിവസം കഴിഞ്ഞപ്പോൾ വലിയ സന്തോഷം ഞങ്ങളെ വിട്ടുപോയി!!! ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഗിന്നസ് പക്രു കുടുംബസമേതം.!!

പക്രു എന്ന പേര് മലയാള സിനിമയ്‌ക്കൊപ്പം ചേർത്ത് വെച്ചിട്ട് ഒരുപാട് വർഷങ്ങൾ കടന്നുപോയി. അന്നും ഇന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. തന്റെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ് പരിമിതികളില്‍ നിന്നും ലോകം അറിയപ്പെടുന്ന നിലയിലേക്ക് എത്താന്‍ പക്രുവിന് സാധിച്ചത്. ഇപ്പോഴിതാ കുടുംബസമേതം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് താരം. ഭാര്യ ഗായത്രിയുടെയും മകള്‍ ദീപ്ത കീര്‍ത്തിയുടെയും കൂടെ യൂട്യൂബ് ചാനലില്‍ പുതിയ വീഡിയോയുമായിട്ടാണ് നടന്‍ ആരാധകർക്ക് മുന്നിൽ എത്തിയത്.

സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചത് മുതല്‍ ക്യു ആന്‍ഡ് എ വീഡിയോ ചെയ്യണമെന്നുള്ള ആവശ്യം ഒരുപാട് ആരാധകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്ന് വന്നിരുന്നു. പലപ്പോഴും ഓരോ ചോദ്യങ്ങള്‍ക്കും മറുപടി പറയണമെന്ന് വിചാരിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇപ്പോള്‍ ഭാര്യയും മകളും ഇത് ചെയ്യാമെന്ന് പറുയകയായിരുന്നു. അങ്ങനെയാണ് കുടുംബസമേതം താന്‍ എത്തിയതെന്നും പക്രു തന്റെ വീഡിയോയിൽ പറയുന്നു. ആരാധകരുടെ ഓരോ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടികള്‍ നല്‍കിയതിനൊപ്പം തന്റെ ജീവിതത്തിലെ വളരെ നിര്‍ണായകമായ

JK6J

സന്ദര്‍ഭങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. ഭാര്യയുടെ പേര് ഗായത്രി എന്നാണെങ്കിലും സിമി എന്നാണ് ഞാന്‍ വിളിക്കുന്നത്. ഭാര്യയുടെയും മകളുടെയും ബെസ്റ്റ് ക്വാളിറ്റി എന്താണ് എന്നതായിരുന്നു ചോദ്യം. എന്നെ ഇവര്‍ രണ്ടാളും നന്നായി മനസിലാക്കിയിട്ടുണ്ട്. അത് തന്നെയാണ് ഇവരുടെ ബെസ്റ്റ് ക്വാളിറ്റി. അച്ഛന്‍ ഇങ്ങനെയാണ്, അച്ഛന്റെ ജോലി ഇതാണെന്ന് മോള്‍ക്കും അറിയാം. ഞാനെന്ന വ്യക്തി ഇങ്ങനെയാണെന്ന് ആദ്യം ഗായത്രി മനസിലാക്കി. പിന്നെ മോള്‍ വന്നപ്പോള്‍ കുറെ കാലം ഒരു കൂട്ടുകാരനെ പോലെയാണ് എന്നെ കണ്ടത്. അച്ഛന്റെ മുഖം ഒന്ന് മാറിയാൽ

സങ്കടം വരുന്ന മകളാണ് ദീപ്ത. പക്രുവിന്റെയും ഗായത്രിയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങളെ കുറിച്ചും ചോദ്യം വന്നിരുന്നു. ‘കല്യാണം കഴിഞ്ഞതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് വലിയൊരു സന്തോഷ വാര്‍ത്ത ഉണ്ടാവുന്നത്. ഞങ്ങള്‍ക്കൊരു മകളുണ്ടായി ഞങ്ങള്‍ രണ്ടാളെയും സംബന്ധിച്ച് അത് വലിയ സന്തോഷം കിട്ടിയ കാര്യം ആയിരുന്നു.പക്ഷേ ഈ ചോദ്യം പോലെ തന്നെ ആ മകളെ നഷ്ടപ്പെട്ടു എന്നതാണ് ഏറ്റവും വേദനയുണ്ടായ കാര്യം. ജനിച്ച് 15 ദിവസം കഴിഞ്ഞ് ആ മകള്‍ പോയി. ആ നഷ്ടപ്പെട്ടതിന്റെ വേദന ഒരുകാലത്തും മാറില്ലെന്നും താരം പറയുന്നു.

Rate this post