‘ഉയരെ’ യിലെ പല്ലവി ആയി ചൈതന്യ 👌👌 കയ്യടിച്ച് പാർവതി 😍👌 ഏറ്റെടുത്തത് സോഷ്യൽ മീഡിയ.!!

ഏറെ നാളായി ടിക്ടോക് പ്രേമികൾക്ക് ഇടയിലെ താരമാണ് ചൈതന്യ. തൻ്റെ തനതായ അഭിനയ ശൈലി കൊണ്ടും അഭിനയ മികവ് കൊണ്ടും താരത്തിൻ്റെ പല റീൽ വീഡിയോകളും വൈറൽ ആണ് . തമിഴ് കന്നട തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സൂപ്പർ ഹി്റായ പല സിനിമ രംഗങ്ങളും തൻ്റേതായ രീതിയിൽ അഭിനയിച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് കയ്യടി വാങ്ങുക പതിവാണ് .

എന്നാൽ ഇത്തവണ സാക്ഷാൽ പാർവതി പോലും അത്ഭുതപ്പെടുന്ന രീതിയിൽ ഉയരെ എന്ന ചലച്ചിത്രത്തിലെ ഒരു രംഗമാണ് ചൈതന്യ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും സാക്ഷാൽ പാർവതി തന്നെ അഭിനന്ദിക്കുന്ന വിധത്തിൽ ആണ് വീഡിയോ. വെറും 18 വയസ്സ് മാത്രം പ്രായമുള്ള ചൈതന്യ തൻ്റെ പ്രായത്തിനും അപ്പുറമുള്ള കഥാപാത്രങ്ങൾ വളരെ പക്വതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള അഭിനയ

പ്രകടനങ്ങൾ താരത്തിൻ്റെ സിനിമയിലേക്കുള്ള വഴി എളുപ്പമാക്കാൻ സാധിക്കും. പല തവണ സിനിമയിൽ നിന്നും അവസരങ്ങൾ വന്നിട്ടും ചൈതന്യ അത് നിരസിക്കുകയാിരുന്നു. നായിക പ്രധാന്യമുള്ള തനിക്ക് ഇണങ്ങുന്ന കഥാപാത്രത്തിനായി കാത്തിരിക്കുകയാണെന്നും താരം ഇൻസ്റ്റാഗ്രാം ലൈവിൽ അറിയിച്ചിരുന്നു. നൂറു കണക്കിന് ഫാൻസ് പേജുകൾ താരത്തിൻ്റെ പേരിൽ ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും നിലവിലുണ്ട്.
തൻ്റെ മികവുറ്റ പല ഡാൻസ്

വീഡിയോകളും താരം യൂട്യൂബിലും ഫേസ്ബുക്കിലും പങ്ക് വെച്ചിട്ടുണ്ട്. സ്റ്റാർ മാജിക് ഉൾപ്പടെ ഉള്ള പല ഷോയിലും തൻ്റെ പ്രകടനങ്ങൾ കാഴ്ച വെക്കാറുണ്ടെങ്കിലും താരത്തിൻ്റെ റീൽ വീഡിയോകൾക്ക് ഒരു പ്രത്യേകതരം പ്രേക്ഷകർ തന്നെ നിലവിലുണ്ട്. ഓരോ വീഡിയോകളും ഒന്നിനൊന്ന് വ്യത്യസ്തവും മികവാർന്നതും ആണ്. കൂടുതൽ അവസരങ്ങൾ വരും വർഷങ്ങളിൽ ആയി താരത്തിനെ തേടി എത്തും എന്നാണ് പ്രതീക്ഷ. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.