സുദർശനക്കുട്ടിയുടെ പല്ലട ചടങ്ങുകൾ ആഘോഷമാക്കി സൗഭാഗ്യ വെങ്കിടേഷും കുടുംബവും | Pallukozhukkatta Ceremony of Sudarshana

Pallukozhukkatta Ceremony of Sudarshana: പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താര കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. താരത്തിന്റെ ഓരോ വീഡിയോകൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സൗഭാഗ്യയുടെ മകൾ സുദർശനയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആരാധകരായ ഓരോരുത്തരും കൂടെയുണ്ട്. ഇക്കഴിഞ്ഞ ദിവസം തന്റെ മകളുടെ പല്ലട ചടങ്ങുമായി ബന്ധപ്പെട്ട ഒരു വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. സുദർശന പല്ലട ചടങ്ങിനു വേണ്ടി ഒരുക്കുന്നത് സംബന്ധിച്ചുള്ളത് ആയിരുന്നു ആ വീഡിയോ. എന്നാൽ ഇപ്പോൾ മറ്റൊരു

വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് സൗഭാഗ്യ. കുഞ്ഞിന്റെ പല്ലട ചടങ്ങുകളോടു കൂടിയുള്ള വീഡിയോയാണിത്. എന്താണ് പല്ലട ചടങ്ങ് എന്നും എങ്ങനെയാണ് ഇത് നടത്തുന്നത് എന്നും വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. ഒരു കുഞ്ഞു ജനിക്കുന്നത് മുതൽ അതിന്റെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും ഓരോ രീതിയിലുള്ള ആഘോഷങ്ങൾ നമ്മൾക്കിടയിൽ ഉണ്ടാകാറുണ്ട്. പല്ലട ചടങ്ങ് എന്നുപറയുന്നത് കുഞ്ഞിന് ആദ്യത്തെ പല്ല് മുളക്കുമ്പോൾ നടത്തുന്ന ചടങ്ങാണ്. മലബാർ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ ചടങ്ങ്

sudharshana pallada chadang

കണ്ടുവരാറുള്ളത്. തമിഴ്നാട് മേഖലകളെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങിനെ പല്ലു കൊഴുക്കട്ടെ ചടങ്ങ് എന്ന് പറയുന്നു. താരകല്യാൺ, അമ്മ സുബ്ബലക്ഷ്മി, സൗഭാഗ്യ, അമ്മു , അർജുൻ സോമശേഖരൻ എല്ലാവരും ചടങ്ങിൽ വളരെ സന്തോഷത്തോടെ തന്നെ പങ്കെടുത്തു. ഈ ചടങ്ങിൽ ആദ്യം ചെയ്യുന്നത് മധുരം എന്ന നിലയ്ക്ക് കൊഴുക്കട്ട ഉണ്ടാക്കി കുഞ്ഞിന്റെ തലയ്ക്കുമുകളിലൂടെ ഇടുക എന്നതാണ് അതിനുശേഷം അതിൽ നിന്ന് ഒരു കഷ്ണം എടുത്തു കഴിക്കുന്നു. മധുരത്തോടുള്ള തുടക്കം എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അതിനുശേഷം നിരവധി സാധനങ്ങൾ

കുഞ്ഞിന്റെ മുൻപിൽ നിരത്തി വയ്ക്കുന്നു ഓരോ സാധനവും ഓരോ അർത്ഥങ്ങളാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിന്റെ ജീവിതത്തിന് അതുമായി ബന്ധം ഉണ്ടാകും എന്നാണ് ഐതിഹ്യം. സുദർശനക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്, പണം, ചിലങ്ക, പുസ്തകവും പേനയും, പൂക്കൾ, കളിപ്പാട്ടങ്ങൾ എന്നിവയാണ്. സുദർശന എടുത്തത് പണമാണ്. എന്നുപറഞ്ഞാൽ സുദർശന വളരെ ഉന്നതിയിൽ ആയിരിക്കും എന്നാണ് അതിന്റെ അർത്ഥം. മറിച്ച് ചിലങ്ക ആയിരുന്നു എടുത്തിരുന്നെങ്കിൽ ഡാൻസർ ആകും എന്നാണ് അർഥം. ഈ ചടങ്ങിനുശേഷം മറയ്ക്കു പിന്നിൽ ഒളിച്ചു നിന്ന് സുദർശനയെ പേര് ചൊല്ലി വിളിക്കുന്ന ചടങ്ങായിരുന്നു. കുഞ്ഞ് ഓരോരുത്തരും വിളിക്കുമ്പോൾ തിരിഞ്ഞു നോക്കുന്നുണ്ടോ… എന്നെല്ലാം ശ്രദ്ധിക്കുന്ന ചടങ്ങായിരുന്നു ഇത്.