പനിക്കൂർക്ക ഇല മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഒരു മാസത്തേക്ക് ഇനി ഇത് മതി.!!

Panikkorkka Ayurvedha soap Making: പനിക്കൂർക്ക ഇലയുടെ ഔഷധ ഗുണങ്ങൾ നമ്മളിൽ മിക്കവർക്കും അറിയാവുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടിയാണ് പനിക്കൂർക്കയുടെ ഇലയും,നീരുമെല്ലാം ഉപയോഗിക്കാറുള്ളത്. എന്നാൽ വീട്ടിൽ വളർത്തുന്ന പനിക്കൂർക്ക ഇല ഉപയോഗിച്ച് നല്ല സോപ്പും തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു സോപ്പ് തയ്യാറാക്കി എടുത്താൽ കെമിക്കൽ അടങ്ങിയ സോപ്പുകൾ കടയിൽ നിന്നും വാങ്ങുന്നത് പാടെ

ഉപേക്ഷിക്കാനാവും.അതിനാവശ്യമായ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. പനി കൂർക്ക ഇല കൊണ്ട് സോപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് മൂന്നോ നാലോ തണ്ട് പനിക്കൂർക്കയുടെ ഇല, ഒരു ചെറിയ കഷ്ണം സോപ്പിന്റെ ബേസ്, അല്പം വെളിച്ചെണ്ണ ഇത്രയുമാണ്. ആദ്യം ഈ ഒരു കൂട്ട് തയ്യാറാക്കി എടുക്കാനായി പറിച്ചു വെച്ച പനിക്കൂർക്കയുടെ ഇല മിക്സിയുടെ ജാറിൽ അല്പം വെള്ളം ഒഴിച്ച് അടിച്ചെടുക്കുക. ശേഷം ഒരു അരിപ്പ

ഉപയോഗിച്ച് നീര് മുഴുവനായും ഗ്ലാസിലേക്ക് ഊറ്റി എടുക്കാവുന്നതാണ്. നേരത്തെ എടുത്തു വച്ച സോപ്പിന്റെ ബേസ് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഒരു വലിയ പാത്രത്തിൽ വെള്ളം ഒഴിച്ച് സ്റ്റൗവിൽ ചെറുതായി തിളപ്പിക്കണം.നേരത്തെ തയ്യാറാക്കി വെച്ച സോപ്പിന്റെ ബേസ് മറ്റൊരു പാത്രത്തിലാക്കി ഈ ഒരു വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. ഇത് മെൽറ്റായി തുടങ്ങുമ്പോൾ അരിച്ചു വെച്ച പനിക്കൂർക്കയുടെ നീര് ഒഴിച്ച് കൊടുക്കാവുന്നതാണ്. അതിനുശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി മിക്സ് ചെയ്ത് സ്റ്റൗ ഓഫ്

ചെയ്യാവുന്നതാണ്. വെളിച്ചെണ്ണയ്ക്ക് പകരം ആൽമണ്ട് ഓയിൽ പോലുള്ള മറ്റ് എണ്ണകളും ഉപയോഗിക്കാവുന്നതാണ്. ശേഷം സോപ്പ് തയ്യാറാക്കാൻ ആവശ്യമായ അല്പം വെളിച്ചെണ്ണ തടവി അതിലേക്ക് ഈ ഒരു മിക്സ് ചേർത്തു കൊടുക്കാവുന്നതാണ്. ഇത് കുറഞ്ഞത് നാലുമണിക്കൂർ എങ്കിലും സെറ്റ് ചെയ്യാനായി വെക്കണം. ഇപ്പോൾ നല്ല സോപ്പ് തയ്യാറായിക്കഴിഞ്ഞു. ഈ ഒരു സോപ്പ് വീട്ടിലുള്ള എല്ലാവർക്കും ഉപയോഗിക്കാവുന്നതും ആണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit ; Tips Of Idukki