ഗുരുവായൂരപ്പൻ സാക്ഷിയായി പഞ്ചരത്നങ്ങളുടെ കല്യാണം..

Loading...

ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾക്ക് ജന്മം നൽകിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയെ നമ്മൾ മറന്നു കാണില്ല. രമാദേവിയും മക്കളും ഇടയ്ക്കിടെ വാർത്തകളിൽ ഇടം നേടാറുണ്ട്. പഞ്ചരത്‌നങ്ങളിൽ മൂന്നു പേരുടെ കല്യാണം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു.നാല് പെൺമക്കളുടേയും വിവാഹം ഒരുമിച്ച് നടത്തണം എന്നായിരുന്നു രമാദേവിയുടെ ആഗ്രഹം.ആകാശിന് നാട്ടിലെത്താൻ കഴിയാത്തതുകാരണം ഉത്തമയുടെ വിവാഹം മാത്രം നീട്ടിവയ്ക്കേണ്ടിവന്നു.

ഉത്രം നാളിൽ ജനിച്ചവരായിരുന്നു എല്ലാവരും ആയതുകൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജൻ, ഉത്തമ എന്നിങ്ങനെയാണ് മക്കൾക്ക് നൽകിയിരിക്കുന്ന പേരുകൾ.ഫാഷൻ ഡിസൈനറായ ഉത്രയെ മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്നീഷ്യൻ ഉത്തമയെ മസ്‌കറ്റിൽ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി.

കണ്ണിനു കുളിർമയേകി പഞ്ച രത്നങ്ങളുടെ കല്യാണ വീഡിയോ.കൂടുതൽ അറിയാം ഈ വീഡിയോ കാണൂ,ഈ അപൂർവ നിമിഷത്തിനു സാക്ഷിയാകാം……

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.